രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രാദേശിക പതിപ്പ് കോഴിക്കോട് സമാപിച്ചു

രാജ്യാന്തര ചലച്ചിത്രമേളയുടെ   പ്രാദേശിക പതിപ്പ്   കോഴിക്കോട് സമാപിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന അതേ സമയം തന്നെ സംസ്ഥാനത്തിന്റെ മറ്റ് കേന്ദ്രങ്ങളിലും സമാന്തരമായി രാജ്യാന്തര ഫിലിംഫെസ്റ്റിവല്‍  സംഘടിപ്പിക്കണമന്ന ആവശ്യമാണ് കോഴിക്കോട്ടെ ചലച്ചിത്രമേള മുന്നോട്ട് വെച്ചത്. 

പരാതികളൊഴിയാതെയാണ് പ്രദേശിക ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീണത്. പ്രദര്‍ശിപ്പിച്ച സിനികളുടെ സംവിധായകരെയോ ചലച്ചിത്ര പ്രവര്‍ത്തകരെയോ മേളയിലെത്തിച്ചില്ലെന്ന പരാതി അവസാന ദിവസത്തെ ഒാപ്പണ്‍ ഫോറത്തില്‍ ഉയര്‍ന്നു.പ്രാദേശിക പതിപ്പല്ലാതെ തിരുവനന്തപുരത്തെ സ്ഥിരംവേദിക്കൊപ്പം മറ്റ് ജില്ലകളിലും രാജ്യാന്തര ചലച്ചിത്രമേള സമാന്തരമായി സംഘടിപ്പിക്കണമെന്ന ആവശ്യവും ചര്‍ച്ചയിലുയര്‍ന്നു 

ആയിരത്തഞ്ഞൂറ് പ്രതിനിധികള്‍ കാണികളായെത്തി. പ്രമുഖര്‍ അണിനിരന്ന ചലച്ചിത്ര ചര്‍ച്ചകള്‍ക്കും  സംവാദങ്ങള്‍ക്കും കോഴിക്കോട് വേദിയായി.ആയിരത്തഞ്ഞൂറ് പ്രതിനിധികള്‍ കാണികളായെത്തി. പ്രമുഖര്‍ അണിനിരന്ന ചലച്ചിത്ര ചര്‍ച്ചകള്‍ക്കും  സംവാദങ്ങള്‍ക്കും കോഴിക്കോട് വേദിയായി.