വിദേശത്ത് ജോലിയുള്ളവർക്ക് കേരളത്തിൽ നിന്ന് ലൈസൻസ്

വിദേശത്ത് ഡ്രൈവിങ് ജോലിക്കു പോകുന്നവര്‍ക്കുള്ള ലൈസന്‍സ് കേരളത്തില്‍ നിന്നു നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.ഷാര്‍ജയില്‍ നിന്നുളള ഉദ്യോഗസ്ഥര്‍ കേരളത്തിലെത്തി ഡ്രൈവര്‍മാര്‍ക്ക് ഡ്രൈവിങ് ടെസ്റ്റ് നടത്തി ലൈസന്‍സ് നല്‍കും.എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ഡ്രൈവിങ് ട്രയിനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ആയിരിക്കും പരിശീലന കേന്ദ്രം.

  കേരളത്തില്‍ നിന്നുള്ള ഡ്രൈവര്‍മാര്‍ വിദേശത്ത്  ഡ്രൈവിങ് പരിശീലനത്തില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മുഖ്യമന്ത്രിയാണ് കേരളത്തിലെത്തിയ ഷാര്‍ജ ഭരണാധികാരിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നത്.തുടര്‍നടപടിയായാണ് പുതിയ പദ്ധതി ഒരുങ്ങുന്നത്.ഷാര്‍ജയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഡ്രൈവര്‍മാരെ പരിശീലിപ്പിക്കാനും ലൈസന്‍സ് നല്‍കാനും കേരളത്തില്‍ എത്തും.ഇതിന്റെ ഭാഗമായി എടപ്പാളിലെ ഡ്രൈവിങ് പരിശീനകേന്ദ്രം ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ കെ.പത്മകുമാര്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു.

 അടുത്തമാസം അഞ്ചിനു ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേരുന്ന യോഗത്തില്‍ തുടര്‍നടപടികള്‍ ചര്‍ച്ചചെയ്യും..കേരളത്തിലെ റോഡപകടങ്ങള്‍ കുറക്കാന്‍ മുഴുവന്‍ ഡ്രൈവിങ് സ്കൂളുകളിലേയും ഒാരോ പരിശീലകര്‍ക്ക് എടപ്പാളില്‍ വച്ച് ശാസ്ത്രീയമായി പരിശീലനം നല്‍കുമെന്നും  പൊതുമരാമത്ത് വകുപ്പിന്റെ സഹായത്തോടെ സ്ഥിരം അപകടമേഖലകള്‍ കണ്ടെത്തുമെന്നും  ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ പറഞ്ഞു.

വിദേശത്ത് ഡ്രൈവിങ് ജോലിക്കു പോകുന്നവര്‍ക്കുള്ള ലൈസന്‍സ് കേരളത്തില്‍ നിന്നു നല്‍കുന്നതിനുള്ള 

നടപടികള്‍ ആരംഭിച്ചു.ഷാര്‍ജയില്‍ നിന്നുളള ഉദ്യോഗസ്ഥര്‍ കേരളത്തിലെത്തി ഡ്രൈവര്‍മാര്‍ക്ക് ഡ്രൈവിങ് ടെസ്റ്റ് 

നടത്തി ലൈസന്‍സ് നല്‍കും.എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ഡ്രൈവിങ് ട്രയിനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ 

ആയിരിക്കും പരിശീലന കേന്ദ്രം.

  കേരളത്തില്‍ നിന്നുള്ള ഡ്രൈവര്‍മാര്‍ വിദേശത്ത്  ഡ്രൈവിങ് പരിശീലനത്തില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ 

മുഖ്യമന്ത്രിയാണ് കേരളത്തിലെത്തിയ ഷാര്‍ജ ഭരണാധികാരിയുടെ 

ശ്രദ്ധയില്‍പ്പെടുത്തിയിരുന്നത്.തുടര്‍നടപടിയായാണ് പുതിയ പദ്ധതി ഒരുങ്ങുന്നത്.ഷാര്‍ജയില്‍ നിന്നുള്ള 

ഉദ്യോഗസ്ഥര്‍ ഡ്രൈവര്‍മാരെ പരിശീലിപ്പിക്കാനും ലൈസന്‍സ് നല്‍കാനും കേരളത്തില്‍ എത്തും.ഇതിന്റെ ഭാഗമായി 

എടപ്പാളിലെ ഡ്രൈവിങ് പരിശീനകേന്ദ്രം ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ കെ.പത്മകുമാര്‍ കഴിഞ്ഞ ദിവസം 

സന്ദര്‍ശിച്ചിരുന്നു.

 അടുത്തമാസം അഞ്ചിനു ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേരുന്ന 

യോഗത്തില്‍ തുടര്‍നടപടികള്‍ ചര്‍ച്ചചെയ്യും..കേരളത്തിലെ റോഡപകടങ്ങള്‍ കുറക്കാന്‍ മുഴുവന്‍ ഡ്രൈവിങ് 

സ്കൂളുകളിലേയും ഒാരോ പരിശീലകര്‍ക്ക് എടപ്പാളില്‍ വച്ച് ശാസ്ത്രീയമായി പരിശീലനം നല്‍കുമെന്നും  

പൊതുമരാമത്ത് വകുപ്പിന്റെ സഹായത്തോടെ സ്ഥിരം അപകടമേഖലകള്‍ കണ്ടെത്തുമെന്നും  ട്രാന്‍സ്പോര്‍ട്ട് 

കമ്മിഷണര്‍ പറഞ്ഞു.