മാനന്തവാടി ആശുപത്രിയില്‍ സിടി സ്കാൻ സൗകര്യം യാഥാര്‍‌ഥ്യമായി

വയനാട് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ഇരുപത്തിനാല് മണിക്കൂര്‍ സി.ടി സ്കാന്‍ സംവിധാനം യാഥാര്‍‌ഥ്യമായി. സ്തനാര്‍ബുദ പരിശോധനയ്ക്കുള്ള മാമോഗ്രാം മെഷീന്‍ ഒരാഴ്ചയ്ക്കുള്ളില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജില്ലയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തില്‍ മൂന്നുമണിവരെ മാത്രമേ സിടി സ്കാന്‍ സംവിധാനം ഉണ്ടായിരുന്നുള്ളു.

അടിയന്തിര ചികില്‍സ ലഭിക്കേണ്ടവര്‍ പോലും കല്‍പറ്റയില്‍ പോയി തിരിച്ചുവരേണ്ട സാഹചര്യം. ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിക്ക് ഫലത്തില്‍ വിലപ്പെട്ട രണ്ട് മണിക്കൂറെങ്കിലും ഇങ്ങനെ നഷ്ടമാകുമായിരുന്നു ഇതിനാണ് പരിഹാരമായിരിക്കുന്നത്.

ജില്ലയില്‍ നിന്നും സ്താനാര്‍ബുദ പരിശോധനയ്ക്കായി ദിവസം ശരാശരി മൂന്നുപേരെ കോഴിക്കോടേക്ക് റഫര്‍ ചെയ്യാറുണ്ട്. മാമോഗ്രാം മെഷീന്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തനക്ഷമമായിട്ടില്ല. ഒരാഴ്ചയ്ക്കുള്ളില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.