sreekrishnapuram-panchayath

തുടര്‍ച്ചയായ പതിനാലാം വര്‍ഷവും മികച്ച തദ്ദേശ സ്ഥാപനത്തിനുള്ള സ്വരാജ് ട്രോഫി പാലക്കാട് ശ്രീകൃഷ്ണപുരം ഗ്രാമപ‍ഞ്ചായത്തിനാണ്. സുതാര്യവും സമഗ്രവുമായ നേട്ടങ്ങളാണ് പഞ്ചായത്തിനെ എന്നും മികച്ചതാക്കുന്നത്.

കിടപ്പുരോഗികള്‍ക്ക് മികച്ച സ്വാന്തന പരിചരണം, ഭിന്നശേഷിയുളള മനോവൈകല്യമുളള കുട്ടികള്‍ക്കായി ബഡ്സ് സ്കൂൾ ,  സംസ്ഥാനത്തെ മികച്ച ബാലസൗഹൃദ ഗ്രാമ പഞ്ചായത്ത്, 48 വർഷമായി തുടർച്ചയായി 100 % നികുതി പിരിക്കുന്നു, പട്ടികജാതി വിഭാഗങ്ങളുടെ സമ്പൂർണ്ണ ഡാറ്റാബാങ്ക് തയ്യാറാക്കൽ, കർഷകഗ്രാമസഭകളുടെ അടിസ്ഥാനത്തിൽ കൃഷിക്ക് പ്രോത്സാഹനം ഇങ്ങനെ നേട്ടങ്ങളുടെ പട്ടികയാണ് സംസ്ഥാനതലത്തില്‍ ശ്രീകൃഷ്ണപുരത്തിനെ ഒന്നാമതാക്കിയത്.

വിവിധ നൂതനമായ പദ്ധതികള്‍ ചുരുങ്ങിയകാലംകൊണ്ട് നടപ്പാക്കുന്നതാണ് രീതി. സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുമെന്ന് ഉറപ്പാക്കും. 14 വർഷത്തോളമായി തുടർച്ചയായി സ്വരാജ് ട്രോഫി ശ്രീകൃഷ്ണപുരത്തിനാണ്.പതിനൊന്നു വർഷം ജില്ലയിൽ ഒന്നാമതെത്തി. 78 മുതല്‍ സിപിഎം നേതൃത്വത്തിലുളള ഭരണമാണ് ശ്രീകൃഷ്ണപുരത്ത്.