caste-certificate

കോഴിക്കോട് ജില്ലയിലെ മുതുവാന്‍ വിഭാഗത്തില്‍പ്പെട്ട ആദിവാസികള്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കലക്ടറുടെ നിര്‍ദേശം. കിര്‍ത്താഡ്സിന്റെ റിപ്പോര്‍ട്ട് തല്‍കാലം പരിഗണിക്കേണ്ടെന്ന് കലക്ടര്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. മനോരമ ന്യൂസ് വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ജനപ്രതിനിധികള്‍ കലക്ടറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 1998 ന് മുമ്പ് ജാതി സര്‍ട്ടിഫിക്കറ്റ് ലഭിച്ച കുടുംബങ്ങള്‍ക്കും അവരുടെ പിന്തുടര്‍ച്ചക്കാര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും

ഇടുക്കിയില്‍ മാത്രമാണ് മുതുവാന്‍ വിഭാഗമൊള്ളൂവെന്ന കിര്‍ത്താഡ്സിന്റെ റിപോര്‍ട്ടുണ്ടെന്ന് ചൂണ്ടികാണിച്ചാണ് റവന്യു വകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് നിര്‍ത്തിയത്. കാരശ്ശേരി, കൊടിയത്തൂര്‍, കുടരഞ്ഞി , തിരുവമ്പാടി പഞ്ചായത്തുകളിലാണ് കോഴിക്കോട് ജില്ലയില്‍ മുതുവാന്‍ വിഭാഗത്തില്‍പെട്ടവര്‍ കൂട്ടത്തോടെ താമസിക്കുന്നത്