malapuram-bridge

മലപ്പുറം തിരൂരങ്ങാടിയിലെ മമ്പുറം പാലം നാടിന് സമര്‍പ്പിച്ചു. മന്ത്രി ജി.സുധാകരന്‍ പാലം ഉദ്ഘാടനം ചെയ്തു. വികനസത്തില്‍ രാഷ്ട്രീയമില്ലെന്ന് മന്ത്രി പറഞ്ഞു. വേങ്ങര മണ്ഡലത്തിലെ എ.ആര്‍ നഗറിനേയും തീരൂരങ്ങാടിയേയും ബന്ധിപ്പിക്കുന്നതാണ് മമ്പുറം പാലം.ഉല്‍സവാന്തരീക്ഷത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്.പൊതുമരാമത്ത് മന്ത്രിക്കു പുറമെ മന്ത്രി കെ.ടി ജലീല്‍, എം.പിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, എം.എല്‍.എമാരായ കെ.എന്‍.എ ഖാദര്‍, പി.കെ.അബ്ദുറബ് തുടങ്ങിയരും ചടങ്ങില്‍ പങ്കെടുത്തു. 

2014 നാണ് പാലത്തിന് തറക്കല്ലിട്ടത്.തുടര്‍ന്ന് 26 കോടി രൂപ ചെലവില്‍ 250 മീറ്റര്‍ നീളത്തില്‍ 30 മാസം കൊണ്ടാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാമിനെ ബന്ധിപ്പിച്ചുകൊണ്ടൊരു പാലം എന്ന ഏറെ നാളത്തെ ആവശ്യമാണ് ഇതോടെ യാഥാര്‍ത്ഥ്യമായത്