നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ അനുസ്മരിച്ചു

നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ വയനാട് മാനന്തവാടിയില്‍ അനുസ്മരിച്ചു. ഗ്രോ വാസു, എം.എന്‍ രാവുണ്ണി തുടങ്ങിയവര്‍ ഉള്‍പ്പെട്ട അനുസ്മരണസമിതിയാണ് പരിപാടി സംഘടിപ്പിച്ചത്. കനത്ത പൊലീസ് വലയത്തില്‍ നടന്ന പരിപാടിയില്‍ കുപ്പുദേവരാജിന്റെ ഭാര്യയും പങ്കെടുത്തു. 

നിലമ്പൂര്‍ കരുളായി വനത്തില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട കുപ്പുദേവരാജ്, അജിത എന്നിവരെയും കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ലതയെയുമാണ് അനുസ്മരിച്ചത്. നിലമ്പൂര്‍ ഏറ്റുമുട്ടലിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു പരിപാടി. കനത്ത പൊലീസ് നിരീക്ഷണത്തിലായിരുന്നു അനുസ്മരണം. മാന്തവാടി ഗാന്ധി പാര്‍ക്കിനു സമീപം നടന്ന പരിപാടിയില്‍ കുപ്പുദേവരാജിന്റെ സഹോരദനും ഭാര്യയും പങ്കെടുത്തു. ആന്ധ്രയിലെ വിപ്ലവ രജയ്തലു സംഘം എന്ന സംഘടനയുടെ സെക്രട്ടറി വരലക്ഷ്മിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. 

കുപ്പുദേവരാജിന്റെ ഭാര്യയും പരിപാടിയില്‍ സംസാരിച്ചു. നിരവധി പേര്‍ അനുസ്മരണപരിപാടി കാണാനെത്തിയിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പൊലീസ് ഇന്റലിജന്‍സ് വിഭാഗങ്ങള്‍ നിരീക്ഷണത്തി.