സ്ഥലം വിട്ടുകൊടുത്തിട്ടും പാലം പണിതില്ല; നാട്ടുകാരുടെ പ്രതിഷേധം

ആവശ്യമുള്ള സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറായിട്ടും പുതിയ പാലം നിര്‍മാണം അനിശ്ചിതമായി നീണ്ടുപോകുന്നതിന്റെ രോഷത്തിലാണ് വടകര മൂരാടിലെ ജനങ്ങള്‍. ദേശീയപാതയിലെ മണിക്കൂറുകള്‍ നീണ്ട ഗതാഗകുരുക്കില്‍ സാധാരണ ജീവിതം പോലും അസാധ്യമായത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാണണെന്നാണ് ആവശ്യം. പാലം നിര്‍മാണം വൈകുന്നതിനെതിരെ സമരത്തിനൊരുങ്ങുകയാണ് മൂരാട് നിവാസികള്‍ 

നിലവില്‍ പാലത്തിനായി കണ്ടെത്തിയിരിക്കുന്ന അലൈന്‍മെന്റ് പ്രകാരം ഒരു ഭാഗത്ത് റവന്യു പുറമ്പോക്കാണ്. മറുഭാഗത്ത് വാണിജ്യകെട്ടിടങ്ങളുമുണ്ട്. ഈ കെട്ടിടങ്ങളും സ്ഥലവും പാലത്തിനായി വിട്ടുനല്‍കാമെന്ന് ജില്ല ഭരണകൂടത്തെ ഉടമകള്‍ നേരത്തെ തന്നെ അറിയിച്ചതാണ്. നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തത വരുത്തി ഉടന്‍ ഏറ്റെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

ഏറ്റെടുക്കല്‍ നടപടികള്‍ വൈകുന്നതോടെ പാലം നിര്‍മാണവും വൈകു.ം ‍ഡിസംബറിനകം അടിസ്ഥാനജോലികള്‍ തുടങ്ങിയില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.