ശ്രീകൃഷ്ണപുരത്തെ കര്‍ഷക ശ്രീ തിളക്കം

Thumb Image
SHARE

മലയാള മനോരമയുടെ 2018ലെ കർഷകശ്രീ അവാർഡ് പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി സ്വപ്ന ജയിംസിന്. മൂന്നു ലക്ഷം രൂപയും സ്വർണപതക്കവും ബഹുമതി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. കൃഷിയിടം പാഴാക്കാതെ പ്രകൃതിവിഭവങ്ങള്‍ കൃത്യമായി വിനിയോഗിച്ചും ജൈവവളങ്ങള്‍ ഉപയോഗിച്ചും  മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കിയതാണ് സ്വപ്ന ജെയിംസിനെ അവാര്‍ഡിനര്‍ഹയാക്കിയത്. 

കോട്ടയം മലയാള മനോരമയിൽ നടന്ന ചടങ്ങിൽ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു അവാർഡ് പ്രഖ്യാപനം നടത്തി. ഫെബ്രുവരി ഏഴു മുതൽ 11 വരെ തൊടുപുഴ ന്യൂമാൻ കോളജ് മൈതാനിയിൽ നടക്കുന്ന കർഷകശ്രീ കാർഷിക മേളയിൽ പുരസ്കാരം സമ്മാനിക്കും. 95 അപേക്ഷകളാണ് ഇക്കുറി ലഭിച്ചത്. ഇവരിൽ നിന്ന് തിരഞ്ഞെടുത്ത പന്ത്രണ്ടു പേരിൽ നിന്നാണ് വിജയിയെ പ്രഖ്യാപിച്ചത്. 

മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ്, കർഷകശ്രീ എഡിറ്റർ ഇൻ ചാർജ് ബേബി ജോൺ തുടങ്ങിയവർ അവാർഡ് പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.

MORE IN BREAKING NEWS
SHOW MORE