E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in North

ചിത്രരചന ഹൈടെക്; ശ്രദ്ധാകേന്ദ്രമായി വിദ്യാർഥി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ചിത്രരചനയ്ക്ക് കമ്പ്യൂട്ടറോ, ക്യാൻവാസോ വേണ്ടെന്ന് തെളിയിക്കുകയാണ് കാസർകോട്ടെ ഒരു ബിരുദ വിദ്യാർഥി. വിദ്യാനഗർ സ്വദേശി വിനു തോമസാണ് സ്വന്തം സ്മാർട്ഫോണിൽ കൈവിരലുകളുടെ മാത്രം സഹായത്തോടെ മിഴിവുറ്റ ചിത്രങ്ങൾ വരയ്ക്കുന്നത്. കാസർകോട് ഗവൺമെന്റ് കോളേജിലെ രണ്ടാം വർഷ ബിരുദവിദ്യാർഥിയാണ് വിനു തോമസ്. പഠിക്കുന്ന വിഷയം കണക്കാണെങ്കിലും താൽപര്യം മുഴുവൻ ചിത്രകലയോടാണ്. ചെറുപ്പം മുതൽ ചിത്രരചനയിൽ കമ്പമുണ്ടെങ്കിലും ശാസ്ത്രീയമായി പഠിക്കാൻ സാധിച്ചിരുന്നില്ല.

കുറച്ച് മാസങ്ങൾക്ക് മുമ്പാണ്  വിനു അഡോബിയുടെ ഇല്ലസ്ട്രേറ്റർ എന്ന സോഫ്റ്റ്‌വെയർ മൊബൈൽ ഫോണിൽ ഇൻസ്റ്റോൾ ചെയ്തത്. പിന്നെ ഒരു കൗതുകത്തിന് ഒന്ന് വരച്ച് നോക്കി. സ്വന്തം കോളേജിന്റെ ചിത്രം ആണ് ആദ്യം വരച്ചത്. എപ്പോഴും, എവിടെവച്ചും, എന്തും വരയ്ക്കാം എന്ന സൗകര്യമാണ് മൊബൈൽ ഫോണിലെ വരയിൽ വിനു കാണുന്ന നേട്ടം. 

മലയാള സിനിമയിലെ മിക്ക താരങ്ങളുടെ ചിത്രങ്ങളും വിനുവിന്റെ കരവിരുതിൽ പിറന്നിട്ടുണ്ട്. ഇവയെല്ലാം അവർക്ക് തന്നെ അയച്ച് നൽകുമ്പോൾ ലഭിക്കുന്ന അഭിനന്ദനങ്ങളാണ് ഈ യുവപ്രതിഭയുടെ വലിയ സന്തോഷം. ഇതിനിടെ മാച്ച് ബോക്സ് എന്ന സിനിമയുടെ പോസ്റ്റർ മാതൃകയും വിനു മൊബൈൽ ഫോണിലൂടെ ഒരുക്കി. ചിത്രകലയിൽ ഉയരങ്ങൾ കീഴടക്കണമെന്നാണ് വേറിട്ടവഴികളിലൂടെ യാത്ര ചെയ്യുന്ന ഈ യുവാവിന്റെ ആഗ്രഹം. 

വിനുവിന്റെ കലാസപര്യയ്ക്ക് സുഹൃത്തുക്കളുടേയും വീട്ടുകാരുടേയും എല്ലാ പ്രോൽസാഹനവുമുണ്ട്.സ്മാർട്ഫോണിൽ വാട്സാപ്പും ഫെയ്സ്ബുക്കും നോക്കി സമയം കളയുന്ന യുവതലമുറയ്ക്ക് മുന്നിൽ തീർത്തും വ്യത്യസ്ഥനാവുകയാണ് ഈ ചെറുപ്പക്കാരൻ.