കോഴിക്കോടിനെ അറവു മാലിന്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ബൃഹത്പദ്ധതി. മാലിന്യങ്ങള്‍ കയറ്റുമതി സാധ്യതയുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റും. സ്വകാര്യ പങ്കാളിത്തത്തോടെയാണ് ലക്ഷങ്ങള്‍ ചെലവുവരുന്ന പദ്ധതി നടപ്പാക്കുക.
അറവുമാലിന്യങ്ങള്‍ ഇനി കടലിലും പുഴയിലും തള്ളേണ്ടി വരില്ല. മാലിന്യങ്ങള്‍ സംസ്ക്കരിയ്ക്കാന്‍ അത്യാധുനിക സംസ്ക്കാരണ ശാലയാണ് നഗരത്തില്‍ സ്ഥാപിയ്ക്കുക. കാലിത്തീറ്റ, പ്രോട്ടീന്‍ പൗഡര്‍ , മൃഗകൊഴുപ്പ്, മീന്‍ തീറ്റ തുടങ്ങി ഇരുപത്തിയഞ്ചില്‍പ്പരം മൂല്യവര്‍ധക വസ്തുക്കള്‍ ഉല്പ്പാദിപ്പിയ്ക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. ആന്തരിക അവയവങ്ങള്‍ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ ഊഷ്മാവില്‍ സൂക്ഷിയ്ക്കാനുള്ള പ്രത്യേക ഫ്രീസര്‍ യൂണിറ്റും നഗരസഭ വാങ്ങും. ഹരിത കേരള മിഷനുമായും പദ്ധതി ചര്‍ച്ച ചെയ്തു.
104 ബീഫ് സ്റ്റാളുകളാണ് നഗരസഭാ പരിധിയില്‍ ഉള്ളത്. ഇതില്‍ നിന്ന് ഏകദേശ് അയ്യായിരം കിലോഗ്രാമിനടുത്ത് അറവുമാലിന്യം ലഭിയ്ക്കും. അത്ര തന്നെ കോഴിമാലിന്യവും ഉണ്ടാകും. പദ്ധതിയ്ക്കായി ഭീമമായ തുക മുടക്കാന്‍ തയ്യാറുള്ള സ്വകാര്യ വ്യക്തികളില്‍ നിന്നും കന്പനികളില്‍ നിന്നും താല്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. ഒരു കന്പനി ഇതിനോടകം താല്പര്യം പ്രകടിപ്പിച്ച് എത്തിയിട്ടുണ്ട്. ഒരാഴ്ച്ചയ്ക്കകം ഇവര്‍ വിശദമായ പദ്ധതി രേഖ സമര്‍പ്പിയ്ക്കും