കോഴിക്കോട് കല്ലായിൽ തെരുവ് നായയുടെ ആക്രമണത്തിൽ ആറുപേർക്ക് പരുക്ക്. പേവിഷബാധയുള്ള നായയാണ് ആക്രിമിച്ചതെന്നാണ് സൂചന. പരുക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉച്ചക്ക് രണ്ടുമണിയോടെയാണ് നായയുടെ ആക്രമണം ഉണ്ടായത്. റയിൽവേ സ്റ്റേഷന് സമീപത്തെ റോഡിലൂടെ നടന്നു പോയവരെയും ഓട്ടോറിക്ഷ തൊഴിലാളികളെയുമാണ് നായ ആക്രമിച്ചത്. റയിൽവേ പ്ലാറ്റ്ഫോമിൽ ഉറങ്ങുകയായിരുന്ന തമിഴ്നാട് സ്വദേശി ചന്ദ്രു, സമീപത്തെ കടയിലെ ജീവനക്കാരൻ മുത്തു, പന്നിയങ്കര സ്വദേശിനി നസീബ, ഓട്ടോഡ്രൈവർ മുഹമ്മദ് ,കല്ലായി പാറത്തോപ്പിൽ അഷ്റഫ് എന്നിവര്‍ക്കാണ് കടിയേറ്റത്.
നിരവധി ഇറച്ചികടകൾ ഉള്ള പ്രദേശമാണ് റയിൽവേ സ്റ്റേഷൻ പരിസരം തെരുവ് നായ ശല്യം രൂപക്ഷമാണ്. നായയെ പിടികൂടാൻ കഴിയാത്തത് പ്രദേശത്ത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.