പൊന്നോണ നാളുകളെ വരവേൽക്കാൻ മഴവിൽ മനോരമയുടെ അത്തം പത്തു രുചി പ്രഥമിക റൗണ്ട് പാചകമൽസരം പാലക്കാട് നടന്നു. മൽസരാർഥികൾ നേരത്തെ തയാറാക്കിക്കൊണ്ടുവന്ന ഒാണ വിഭവവും പായസവുമാണ് ഒഡീഷൻ റൗണ്ടിൽ വിലയിരുത്തുന്നത്. പ്രീതി കിച്ചൺ അപ്ലൈയൻസസ് , ഗോൾഡ് വിന്നർ, ക്വാളിറ്റി കറിപൗഡർ തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് മൽസരം സംഘടിപ്പിച്ചത്. കേരളത്തിലെ പത്തു ജില്ലകളിൽ നടക്കുന്ന പ്രാഥമിക മൽസരത്തിലെ 30 വിജയികളേയാണ് അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കുക. ഒാണക്കാലത്ത് മഴവിൽ മനോരമയിൽ പരിപാടി സംപ്രേഷണം ചെയ്യും
Advertisement