മലപ്പുറത്തിന്റെ മലയോരമേഖലകളിൽ മാലിന്യം തളളുന്നത് പതിവാകുന്നു. ഇതിനെതിരെ പ്രതിഷേധം ഉയർന്നിട്ടും അധികൃതർ നടപടി എടുക്കുന്നില്ല. വാണിയമ്പലം െഹെസ്കൂളിന് സമീപം മാലിന്യം തള്ളിയത് വിദ്യാർഥികളെ ദുരിതത്തിലാക്കി.
നൂറോളം ചാക്ക് കോഴി മാലിന്യമാണ് വാണിയമ്പലം ഹൈസ്കൂളിനു സമീപം തള്ളിയത്.ദുർഗന്ധം കാരണം ക്ലാസ് മുറികളിൽ ഇരിക്കാൻ കഴിയുന്നില്ല.
സ്കൂൾ മൈതാനത്തും നിറയെ മാലിന്യ ചാക്കുകളാണ്.കളിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് വിദ്യാർഥികൾ പരാതിപ്പെടുന്നു
ജനവാസമേഖലകളിലാണ് മാലിന്യം കൂടുതലായി തള്ളുന്നത്.മാലിന്യം തളളാനെത്തുന്നവരെ പിടികൂടി പൊലീസിൽ ഏൽപിച്ചാൽ പോലും നടപടി എടുക്കുന്നില്ലെന്നും ആരോപണമുണ്ട്