ചിത്രരചനയുടെ ലോകത്ത് വിസ്മയം തീർത്ത് ഒരു ദന്തഡോക്ടർ. മലപ്പുറം സ്വദേശിനി ഡോ. മുഹ്സിനയാണ് ചിത്രങ്ങളിലൂടെ ജീവിതം വരച്ചുക്കാട്ടുന്നത്. കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലാണ് മുഹ്സിനയുടെ ചിത്രങ്ങളുടെ പ്രദർശനം.
യാഥാർഥ്യത്തിന്റെ നേരറിവുകളാണ് ക്യാൻവാസിലൂടെ തെളിയുന്നത്. വേദനയും, സന്തോഷവും, പ്രതീക്ഷയുമെല്ലാം ചിത്രങ്ങൾ പറയും. സ്ത്രീ അനുഭവിക്കുന്ന ഒറ്റപ്പെടലുകളും, നേർക്കാഴ്ചയാകുന്നു. കലാസൃഷ്ടികളുടെ സൗന്ദര്യത്തിനപ്പുറം കുറയെ ജീവിതങ്ങളെയാണ് മുഹ്സിന വരച്ചുക്കാട്ടുന്നത്. അലൂസിനോർ എന്ന് പേരിട്ടിരിക്കുന്ന പ്രദർശനത്തിൽ 30 ചിത്രങ്ങളുണ്ട്. നാളെയാണ് പ്രദർശനം അവസാനിക്കുന്നത്.