വയനാട് പനമരത്ത് നാട്ടുകാരുടെ പ്രതിഷേധത്തിനിടെ ബെവ്കോയുടെ മദ്യശാല തുറന്നു. ആത്മഹ്യാഭീഷണിമുഴക്കി പെട്രോള്‍ കാനുമായി നാട്ടുകാരന് കെട്ടിടത്തിനു മുകളില്കയറിയെങ്കിലും ഫയര്‍ ഫോഴ്സ് അനുനയിപ്പിച്ച് താഴെയിറക്കി. നാട്ടുകാരുടെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. കല്ലേറില്‍ പനമരം എസ്.ഐയ്ക്ക് പരുക്കേറ്റു. ലാത്തിചാര്‍ജില്‍ നാലുപേര്‍ക്ക് പരുക്കുണ്ട്. സംഘര്‍ഷം അയഞ്ഞശേഷം രണ്ടുമണിയോടെ മദ്യശാലയില്‍ വില്പന തുടങ്ങി
Advertisement