അമ്പത് ലക്ഷം രൂപ മുടക്കി കോഴിക്കോട് നഗരത്തില്‍ സ്ഥാപിച്ച ഇ-ടോയ് ലറ്റുകള്‍ ഉപയോഗശൂന്യമായി. പൊതു ഇടങ്ങളിലെ തുറസ്സായ സ്ഥലത്ത് സ്ഥാപിച്ചതിനാല്‍ സ്ത്രീകള്‍ ശുചിമുറികള്‍ ഉപയോഗിക്കാന്‍ മടിക്കുകയാണ്. മിക്ക ശുചിമുറികളിലും വെള്ളമില്ലാത്തതും സ്ത്രീകളെ അകറ്റുന്നു.
മെഡിക്കല്‍ കോളജില്‍ കാഷ്വാലിറ്റിക്ക് മുന്നിലാണ് ടോയ്്ലറ്റ് സ്ഥാപിച്ചിരിക്കുന്നത്. ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ പോലും ചുറ്റിലെ ആള്‍കൂട്ടം കാണുമ്പോള്‍ ഒന്നറയ്ക്കും.സമാനമാണ് നഗരത്തിലെ ഒട്ടുമിക്ക ഇ.ടോയ്്ലറ്റുകളുടെയും അവസ്ഥ.