കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്ത് മണലെടുക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയതോടെ രണ്ടായിരത്തിലധികം തൊഴിലാളികള്‍ ദുരിതത്തിലായി. സൊസൈറ്റികള്‍ അഴിമതി നടത്തുന്നുവെന്ന് കാണിച്ച് തുറമുഖ വകുപ്പ് മണലെടുക്കാനുള്ള അധികാരം പഞ്ചായത്തുകള്‍ക്ക് നല്‍കുകയായിരുന്നു. ജോലി നഷ്ടപ്പെടുന്നതിനെതിരെ മണല്‍തൊഴിലാളി സംരക്ഷണ സമിതി സമരത്തിലാണ്.
വര്‍ഷങ്ങളായി അഴീക്കല്‍ പോര്‍ട്ടില്‍ നിന്ന് സൊസൈറ്റികളുടെ നിയന്ത്രണത്തിലാണ് പ്രധാനമായും മണലെടുക്കുന്നത്. എന്നാല്‍ സൊസൈറ്റികള്‍ അഴിമതിനടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് പോര്‍ട്ട് വകുപ്പ് മണലെടുപ്പ് ഏപ്രില്‍ ഒന്നുമുതല്‍ അവസാനിപ്പിച്ചു. പകരം മണലെടുക്കല്‍ പഞ്ചായത്ത് മുഖേനയാക്കി. തൊഴില്‍ നഷ്ടപ്പെടുന്നവര്ക്കുകൂടി തൊഴില്ഉറപ്പാക്കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ലെന്നാണ് തൊഴിലാളികളുടെ പരാതി.
മണല്ജോലികള് മാത്രം ആശ്രയിച്ച് കഴിയുന്ന പ്രദേശത്ത് നൂറുകണക്കിന് കുടുംബങ്ങളാണ് ഇതോടെ പട്ടിണിയിലായത്. അഴിമതി ആരോപിക്കപ്പെട്ട സൊസൈറ്റികളെ മാറ്റിനിര്‍ത്തി അനുവദിക്കപ്പെട്ടവര്‍ക്ക് മണല്‍വാരാന്‍ അനുമതി നല്‍കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. പ്രശ്നപരിഹാരമാകുംവരെ സമരരംഗത്ത് സജീവമാകാനാണ് തൊഴിലാളികളുടെ തീരുമാനം.
Advertisement