thrissur

തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന നൂറു ദിവസത്തെ ജനകീയ ശുചിത്വ പ്രവർത്തനത്തിന് തൃശൂർ കോർപ്പറേഷനിൽ തുടക്കം. ഓരോ ഡിവിഷനിലെയും മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ കണ്ടെത്തി ശുചീകരിക്കും. മികച്ച ഡിവിഷനും ഡിവിഷൻ കൗൺസിലറിനും പുരസ്‌കാരം നൽകും.

കൗൺസിലറുടെ നേതൃത്വത്തിൽ ഹരിത കർമ്മ സേന, കുടുംബശ്രീ, റസിഡൻസ് അസോസിയേഷനുകൾ പൊതുജനങ്ങൾ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ശുചീകരണം നടത്തുന്നത്. ഓരോ ഡിവിഷനിലെയും മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ കണ്ടെത്തി ഓൺലൈനിൽ രജിസ്റ്റർ ചെയ്യണം. ശുചീകരണത്തിന് മുമ്പും ശേഷവും ഫോട്ടോകൾ നിർബന്ധമായും അപ്‌ലോഡ് ചെയ്യണം. കിഴക്കുംപാട്ടുകര ഡിവിഷനിൽ അനധികൃതമായി നിക്ഷേപിച്ച കൂറ്റൻ പൈപ്പുകളും നീക്കം ചെയ്തു. 

ശുചീകരണത്തിനുശേഷം 100 ദിവസം തുടർ നിരീക്ഷണവും പരിപാലനവും നടത്തണം. കോർപ്പറേഷൻ തലത്തിൽ തിരഞ്ഞെടുക്കുന്ന മികച്ച ഡിവിഷന് ഒന്നാം സമ്മാനമായി 15 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി 7 ലക്ഷം രൂപയും നൽകും. കൂടാതെ മികച്ച ഡിവിഷന് ലയൺസ് ക്ലബ്ബിന്റെ സമ്മാനവുമുണ്ട്. മികച്ച കൗൺസിലേഴ്സിന് സ്വച്ച് ചാമ്പ്യൻ അവാർഡും നൽകും.

ENGLISH SUMMARY:

Thrissur Corporation cleanliness drive has officially commenced under the local administration department as part of a statewide 100-day public sanitation program. The initiative focuses on identifying and clearing waste dumping sites with active community participation to win prestigious divisional awards.