honey-bee

ചാലക്കുടി കുറ്റിക്കാട് , കോടശേരി മേഖലകളിലെ തേനീച്ച കൂടുകളില്‍ ഇപ്പോള്‍ പഴയപോലെ തേന്‍ കിട്ടുന്നില്ല. തേനീച്ചകളും പറന്നു പോകുന്നു. കൂട്ടിലെ റാണി തേനീച്ചതന്നെ കൂടുപേക്ഷിക്കുകയാണ്. തേനടകളില്‍ വണ്ടുകളുടെ മുട്ടയാണ് നിറയുന്നത്. ഇതിനു പുറമെ, പുഴുക്കളും. തേന്‍കൂടിനുള്ളില്‍ മഞ്ഞളിട്ടും മറ്റും സൂത്രപ്പണിയിലൂടെ ഇവയെ തുരത്താന്‍ കര്‍ഷകര്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ, നിരാശയാണ് ഫലം. കൂടുകളില്‍ നിന്ന് കൂടുകളിലേയ്ക്കു വണ്ടുകളുടെ പ്രവാഹമാണ്. 

ലിറ്റില്‍ ഹൈവ് ബീറ്റ്സ് എന്നറിയപ്പെടുന്ന വണ്ടുകളാണ് തേനീച്ച കര്‍ഷകരുടെ കഞ്ഞിക്കുടി മുട്ടിച്ചത്. സംസ്ഥാനത്തിന്‍റെ പലഭാഗങ്ങളിലും ഈ പ്രശ്നമുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. 

വായ്പയെടുത്ത് തേനീച്ച കൃഷി തുടങ്ങിയവര്‍ക്കു വലിയ തിരച്ചടിയാണ് ഈ പ്രതിസന്ധി. തേനീച്ചകള്‍ കൂടൊഴിയുന്നതിനാല്‍ തേന്‍ വില്‍പനയും മുടങ്ങി. വന്‍ബാധ്യത മാത്രം ബാക്കി. പുതിയ തേനീച്ചകളെ വാങ്ങി കൃഷി തുടങ്ങാന്‍ ഇനിയും പണം മുടക്കണം . 

Little hive beetles are destroying beekeeping farms in Kerala, causing massive financial losses and a drastic drop in honey production.: