കുന്നംകുളം മരത്തംക്കോട് അതിഥി തൊഴിലാളിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ബിഹാറുകാരനായ മുഹമ്മദ് മുംതാബ് മിയാന്‍ (41) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യയെയും കാമുകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മിയാന്‍റെ കഴുത്ത് ഞെരിച്ചാണ് ഇവര്‍ കൊന്നതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. കുന്നംകുളത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്.
ENGLISH SUMMARY:
Police have confirmed that the death of 41-year-old migrant worker Mohammed Mumtaz Mian from Bihar in Marathankode, Kunnamkulam, was a murder. His body was found at a rented accommodation in Kunnamkulam on Monday. According to the post-mortem report, he was allegedly strangled to death. Police have taken his wife and her alleged lover into custody in connection with the case.