guruvayoor-elephant

പൂരങ്ങളുടെയും ഉത്സവങ്ങളുടെയും നിറസാന്നിധ്യമായിരുന്നു ഒരുകാലത്ത് ഗുരുവായൂരിലെ ആനകൾ. കേരളത്തിലെ നാട്ടാനകളുടെ തറവാട് എന്നു കരുതിയിരുന്ന ഗുരുവായൂരിലെ ആനകൾ എണ്ണത്തിലും വലുപ്പത്തിലും ശുഷ്കിക്കുകയാണ്. ദൈനംദിന ആവശ്യങ്ങൾക്ക് പോലും കുട്ടിയാനകളെ കിട്ടാനില്ലാത്ത അവസ്ഥ.  

ഒരുകാലത്ത് 75-ലധികം ആനകളുണ്ടായിരുന്ന ഗുരുവായൂർ ദേവസ്വത്തിന്റെ പുന്നത്തൂർക്കോട്ട ആനത്താവളത്തിൽ ഇന്ന് എണ്ണം 30 മുതൽ 35 വരെയായി. വന്യജീവി സംരക്ഷണ നിയമങ്ങൾ കർശനമാക്കിയതോടെ പുതിയ ആനകളെ പിടികൂടുന്നതിനും കൈമാറുന്നതിനും ഉടമസ്ഥാവകാശം മാറ്റുന്നതിനും വലിയ നിയന്ത്രണങ്ങൾ വന്നു. മുൻകാലങ്ങളിൽ ഭക്തർ നടക്കിരുത്തൽ വഴിപാടായി സമർപ്പിച്ചിരുന്ന കുട്ടിയാനകൾ ഇന്ന് നിയമക്കുരുക്കുകളിൽ കുടുങ്ങി.  

ഗുരുവായൂർ പത്മനാഭൻ, വലിയ കേശവൻ, ഗോപീകണ്ണൻ, ഗോകുൽ തുടങ്ങിയ പ്രശസ്തരായ നിരവധി ആനകൾ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ വാർദ്ധക്യസഹജമായ കാരണങ്ങളാലും എരണ്ടകെട്ട്, പാദരോഗങ്ങൾ തുടങ്ങിയ അസുഖങ്ങളാലും ചരിഞ്ഞു. ക്ഷാമം നികത്താൻ റോബോട്ടിക് ആനകൾ ചില ക്ഷേത്രങ്ങളിൽ പരീക്ഷിച്ചിട്ടുണ്ടെങ്കിലും, ഗുരുവായൂർ പോലെ ആചാരങ്ങൾ കർശനമായി പാലിക്കുന്ന ഒരു ക്ഷേത്രത്തിൽ ഇത് എത്രത്തോളം സ്വീകാര്യമാകുമെന്നത് ചോദ്യചിഹ്നമാണ്.

Decline of Guruvayur Elephants at Punnathurkotta Sanctuary:

Guruvayur elephants are facing a severe decline in numbers at the Punnathurkotta sanctuary due to strict wildlife protection laws and legal hurdles in elephant donations. This crisis threatens the traditional temple rituals and festivals that once prominently featured these majestic animals in Kerala.