thrissur

TOPICS COVERED

തൃശൂർ വേലൂർ പഴവൂർ റോഡിൽ ദുരിതയാത്ര. റോഡിന്‍റെ നിർമാണ ഉദ്ഘാടനം നടത്തിയെങ്കിലും റോഡ് പണി തുടങ്ങിയില്ല. എരുമപ്പെട്ടി - വേലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡാണിത്. റോഡ് തകർന്ന് ഗതാഗത യോഗ്യമല്ലാതായിട്ട് വർഷങ്ങളായി. രണ്ട് കിലോമീറ്റർ ദൂരമുണ്ട്. റോഡ് പലയിടത്തായി പൊട്ടിപ്പൊളിഞ്ഞു. വലിയ കുഴികളാണ്. മഴക്കാലത്ത് വെള്ളം നിറയുമ്പോൾ അപകടം ഉറപ്പ്.  ഇപ്പോൾ കാൽനടയാത്ര പോലും പറ്റില്ല. ‌

കഴിഞ്ഞ എൽഡിഎഫ് പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് റോഡിന്‍റെ നിർമ്മാണത്തിന് രണ്ടര കോടി രൂപ എംഎൽഎ അനുവദിച്ചതായി കാണിച്ച് നിർമ്മാണ ഉദ്ഘാടനം നടത്തിയിരുന്നു. പിന്നീട് തുടർനടപടികൾ ഒന്നും ഉണ്ടായില്ല. ഒറ്റയാൾ സമരം തൊട്ട് പലവിധ പ്രക്ഷോഭങ്ങൾ നാട്ടുകാർ നടത്തി. എരുമപ്പെട്ടി, കടങ്ങോട് മേഖലകളിൽ നിന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് പോകാൻ ഈ റോഡ് വേണം. രണ്ട് ബസ് സർവീസുണ്ട്. യാത്രാ ദുരിതം തുടരുകയാണ്.

ENGLISH SUMMARY:

Thrissur Velur Puzhavoor Road faces significant travel hardships due to prolonged construction delays. Despite an inauguration ceremony, road work has not commenced, leaving a vital link between Erumapetty and Velur Panchayats in disrepair for years.