footpath-issue-

TOPICS COVERED

തൃശൂർ കുറുപ്പം റോഡിൽ നടപ്പാതയെന്ന പേരിൽ രണ്ടടി ഉയരത്തിൽ കോൺക്രീറ്റ് കട്ടകൾ. റോഡിനേക്കാൾ ഉയരത്തിലാണ് നടപ്പാത നിർമിക്കുന്നത്.

വെള്ളക്കെട്ടുണ്ടായാൽ സ്ഥാപനങ്ങൾക്കുണ്ടാണ്ടാകുന്ന നഷ്ടം ചെറുതായിരിക്കില്ലെന്ന പരാതിയിലാണ് ഉടമകൾ. കുറുപ്പം റോഡിലെ ശ്രീധരന്‍റെ അമ്പാടിമഠം വീടിന് മുന്നിലും  കോൺക്രീറ്റ് കട്ടകളുണ്ട്. എങ്ങനെ പുറത്തിറങ്ങുമെന്ന ആശങ്കയിലാണ് ഇവർ.

നഗരത്തിൽ ശക്തമായ മഴയുണ്ടായാൽ സ്വരാജ് റൗണ്ടിൽ നിന്ന് ഉൾപ്പെടെയുള്ള വെള്ളം ഒഴുകിയെത്തുന്നത്  കുറുപ്പും റോഡിലേക്കാണ്. റോഡിനേക്കാൾ ആറ്  ഇഞ്ചു  വരെ വർദ്ധിപ്പിച്ചാണ് കോൺഗ്രീറ്റ് കട്ടകൾ ഉള്ളത്. വെള്ളം പഴയ കാനയിലൂടെ ഒഴുകുമെന്നാണ് എൻജിനീയർമാരുടെ വാദം. അടുത്ത കൗൺസിലിൽ പ്രശ്നം ഉന്നയിക്കുമെന്ന് പ്രതിപക്ഷം പറഞ്ഞു. ഓരോ 15 മീറ്ററിലും ഇരുമ്പിന്‍റെ ഗ്രില്ലുകൾ സ്ഥാപിക്കും. അതുകൊണ്ട് വെള്ളം കയറുമെന്ന് ആശങ്ക വേണ്ടെന്ന് കോർപ്പറേഷനും അറിയിച്ചു. വലുതും ചെറുതുമായി 500 ഓളം സ്ഥാപനങ്ങൾ കുറുപ്പം റോഡിലുണ്ട്.

ENGLISH SUMMARY:

Thrissur Kuruppam Road residents and business owners are concerned about a newly constructed footpath that is higher than the road, leading to potential waterlogging issues. This construction aims to address flood mitigation concerns, but its implementation has raised anxieties among the local community and business establishments.