തൃശൂർ നഗരത്തിൽ റോഡുകളില്‍ സീബ്രാ ലൈനുകൾ ഇല്ല. മങ്ങിയ എന്തോ ഒരു വര കാണാം എന്നല്ലാതെ എവിടെ റോഡ് മുറിച്ച് കടക്കണമെന്ന് അറിയാതെ വട്ടം കറങ്ങുകയാണ് കാൽനടയാത്രക്കാർ. നഗരത്തിലെ റോഡ് സുരക്ഷയെ ചോദ്യം ചെയ്യുന്ന ആ കാഴ്ചകളിലേക്ക്.
ഹൈറോഡിൽ നിന്ന് റൗണ്ടിലേക്ക് കയറുമ്പോഴേ കാണാം മങ്ങിയ വെള്ള വരകൾ. കുറുപ്പം റോഡിൽനിന്ന് റൗണ്ടിലേക്ക് പ്രവേശിക്കുന്നിടത്തും സ്ഥിതി സമാനം. ചിലയിടത്ത് നടുക്കെത്തുമ്പോൾ മങ്ങിയ വെള്ള വര പാടെ അപ്രത്യക്ഷമാവും.നടുക്ക് നിൽക്കണമെന്ന വല്ല പുതിയ സിഗ്നലുമാണോ അത്. അതോ നഗരത്തിൽ ക്രോസിംഗ് നിരോധിച്ചോ. ഒന്നുകിൽ വട്ടത്തിൽ കറങ്ങാം അല്ലെങ്കിൽ നേരെ അങ്ങ് പോകാം അല്ലാതെ മുറിച്ച് കടക്കാൻ പാടില്ല.