പ്രായം എട്ടേ ഉള്ളൂ, പക്ഷേ തൃശൂർ സ്വദേശി ഇയ്യ കൃഷ്ണ സാഹസികതയുടെ ഉയരം ഇതിനകം തന്നെ കീഴടക്കിക്കഴിഞ്ഞു. വടക്കേ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് ടൂബ്കാൽ കീഴടക്കിയാണ് ഈ കൊച്ചു മിടുക്കി ശ്രദ്ധ നേടുന്നത്. ആ കുഞ്ഞു സാഹസികതയുടെ വിശേഷങ്ങളിലേക്ക്
സമുദ്രനിരപ്പിൽ നിന്ന് 4167 മീറ്റർ ഉയരമുള്ള കൊടുമുടി കാണാനും മഞ്ഞിൽ കളിക്കാൻ അച്ഛനൊപ്പം മല കയറുമ്പോൾ ഇയ്യ കൃഷ്ണ വിചാരിച്ചുകാണില്ല, താൻ വടക്കേ ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ടൂബ്കൽ കീഴടക്കിയെന്ന്. വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ അറ്റ്ലസ് പർവത നിരകളിൽ മൊറോക്കയിലുള്ള മൗണ്ട് ടൂബ്കാൽ കീഴടക്കുന്ന ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഈ എട്ടുവയസുകാരി.
മൂന്ന് ദിവസം നീണ്ട ദൗത്യത്തിനൊടുവിലാണ് രണ്ടാം ക്ലാസുകാരി ഈ അപൂർവ നേട്ടം സ്വന്തമാക്കിയത് മാർച്ചിൽ ആദ്യ ശ്രമം നടത്തി. എന്നാൽ കടുത്ത തണുപ്പ് കാരണം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. ഇനി കിളിമൻജാരോ കൊടുമുടിയാണ് ലക്ഷ്യം. മുഖ്യമന്ത്രി വി. ഡി സതീശൻ കുട്ടിയെ നേരിൽകണ്ട് അഭിനന്ദനം അറിയിച്ചു.