തൃശൂർ ചിറങ്ങരയിൽ മേൽപ്പാലം തുറന്നെങ്കിലും അപകടങ്ങൾ ഒഴിയുന്നില്ല. സർവീസ് റോഡിൽ ഹംപ് നിർമിച്ചിട്ടില്ലാത്തതിനാൽ വാഹനങ്ങൾ ദേശീയപാതയിലേക്ക് പാഞ്ഞ് കയറി അപകടങ്ങൾ ഉണ്ടാകുന്നു. അപകടാവസ്ഥ ഒഴിവാക്കാൻ അടിയന്തരമായി ഹംപ് നിർമ്മിക്കണമെന്ന് നാട്ടുകാർ
പണിപൂർത്തിയായികൊണ്ടിരിക്കുന്ന ചിറങ്ങര മേൽപ്പാലത്തിലൂടെയാണ് ഇപ്പോൾ വാഹനങ്ങൾ കടന്നു പോകുന്നത്. മേൽപ്പാലത്തിൽ സൂചന ബോർഡുകളില്ല. മീഡിയനുകളും കൃത്യമല്ല. സർവീസ് റോഡുകളിലെ ഹംപിന്റെ അഭാവം അപകടങ്ങൾക്ക് കാരണമാകുന്നു .
മൂന്നുവർഷത്തിൽ അധികമായി നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട്. ഗതാഗത കുരുക്കിന് ഒരല്പം ആശ്വാസമുണ്ടെങ്കിലും അപകടങ്ങൾ ഒഴിയുന്നില്ല. മുരിങ്ങൂർ, കൊരട്ടി ഭാഗങ്ങളിലെ നിർമ്മാണങ്ങൾ ഇപ്പോഴും പൂർത്തിയായിട്ടില്ല.
മേൽപ്പാലത്തിലേക്ക് ഇരുദിശകളിൽ നിന്നും പ്രവേശിക്കുന്ന ഭാഗങ്ങളിൽ മൂന്നുമാസത്തിനിടെ 10 അപകടങ്ങൾ ഉണ്ടായി. സർവീസ് റോഡുകളിൽ നിരനിരയായി കണ്ടെയ്നറുകൾ പാർക്ക് ചെയ്തിരിക്കുന്നത് രാത്രികാലങ്ങളിൽ അപകടങ്ങളുണ്ടാക്കുന്നു