പുലിക്കളി സംഘങ്ങൾക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ച ധനസഹായം വൈകുന്നതിൽ പുലികളി സംഘപ്രതിനിധികൾ ചർച്ച നടത്തി. സുരേഷ് ഗോപിയുമായാണ് ചര്‍ച്ച നടത്തിയത്. ചർച്ചയിലെ തീരുമാനം തങ്ങൾക്ക് അനുകൂലമാണെന്നും സ്വാഗതം ചെയ്യുന്നതായും പ്രതിനിധികൾ അറിയിച്ചു.

കഴിഞ്ഞ വർഷം പ്രഖ്യാപിച്ച സാമ്പത്തിക സഹായം ഉടൻ നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചതായി പുലിക്കളി സംഘം. ഇക്കൊല്ലവും സാമ്പത്തിക സഹായത്തിനായി  അപേക്ഷിക്കുവാനും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് കേന്ദ്ര ടൂറിസം മന്ത്രാലയം പുലിക്കളി സംഘങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചത്. എന്നാൽ ഇത്തവണത്തെ പുലിക്കളി അടുത്തെത്തിയിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് പ്രതിനിധികൾ കേന്ദ്ര മന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നൽകിയത്.

ENGLISH SUMMARY:

Puli Kali funding delays are being discussed by representatives of Puli Kali troupes with Union Minister Suresh Gopi. The decision made during the discussion is favorable and welcomed by the representatives