യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി മൗണ്ട് എൽബ്രസ് കീഴടക്കി തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി. തന്‍റെ ദൗത്യം വിജയകരമായി പൂർത്തീകരിച്ച സന്തോഷത്തിലാണ്  33 വയസുകാരൻ നബീൽ.

ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കുകയെന്ന ലക്ഷ്യത്തിൻ്റെ ഭാഗമായാണ് 18510 അടി ഉയരമുള്ള മൗണ്ട് എൽബ്രസ് കയറിയത്.കഴിഞ്ഞ ആറ് വർഷമായി കഠിന പരിശീലനം തുടരുന്ന നബീൽ ഇന്ത്യയിലെ വിവിധ കൊടുമുടികൾ കീഴടക്കിയിട്ടുണ്ട്.

തീരദേശ ഗ്രാമത്തിലെ സാധാരണ കുടുംബത്തിലെ അംഗമായ നബീൽ സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് തൻ്റെ സ്വപ്നത്തിലേക്കുള്ള യാത്ര തുടരുന്നത്.മൗണ്ട് എൽബ്രസ് കീഴടക്കി നാട്ടിൽ തിരിച്ചെത്തിയ നബീലിന് എറിയാട് പഞ്ചായത്ത് സ്വീകരണം നൽകി. എവറസ്റ്റ് കീഴടക്കാനുള്ള ഒരുക്കത്തിലാണ് നബീൽ .

 

Mount Elbrus, Europe's highest peak, has been conquered by Nabeel from Kodungallur, Thrissur, marking a significant achievement in his mountaineering journey. :