തിരക്കുള്ള റോഡരികില്‍ ഗേറ്റുപോലുമില്ലാതെ അങ്കണവാടി. തൃശൂര്‍ വേലൂര്‍ നടുവിലങ്ങാടിയിലാണ് ദുരന്തം ക്ഷണിച്ചുവരുത്തുന്ന അങ്കണവാടിയുള്ളത്. അങ്കണവാടിയില്‍നിന്ന് കുട്ടികള്‍ നേരെ ഇറങ്ങുന്നത് റോഡിലേക്കാണ്.
ഈ അങ്കണവാടിയ്ക്കു അടിയന്തരമായി വേണ്ടത് ഒരു ഗേയ്റ്റാണ്. വേലൂര്‍ പഞ്ചായത്തിലെ നടുവിലങ്ങാടിയിലാണ് അങ്കണവാടി. റോഡരികിലാണ്. നല്ല തിരക്കുള്ള റോഡും. ചുറ്റുമതിലിന് ഗേറ്റ് ഇല്ല. കുട്ടികൾ കളിക്കാന്‍ പുറത്തിറങ്ങുമ്പോഴാണ് അപകട ഭീഷണി കൂടുതല്‍. നേരത്തെ ഗേയ്റ്റുണ്ടായിരുന്നു. ഒരു ഭാഗം പൊട്ടിയതിനാല്‍ ഊരിമാറ്റിവച്ചു. രണ്ടു വര്‍ഷമായി ഗേയ്റ്റ് നേരെയാക്കിയിട്ടുമില്ല.
എല്‍.ഡി.എഫ്, യു.ഡി.എഫ്. ഭരണസമിതികളുടെ ശ്രദ്ധയില്‍പ്പെടുത്തി. പക്ഷേ, ഗേയ്റ്റ് വന്നില്ല. ചുറ്റുമതിലിന്‍റെ കോണ്‍ക്രീറ്റ് സ്ലാബും തകര്‍ന്നു വീഴാം. കിണറിന്‍റെ സംരക്ഷണഭിത്തിയുടെ സിമന്‍റും അടര്‍ന്നു. വിള്ളലുമുണ്ട്. പോരാത്തതിന് വളപ്പിലാകെ പുല്ലും. സമീപത്തെ വില്ലേജ് ഓഫിസിലേയ്ക്കു വരുന്നവര്‍ വണ്ടി പാര്‍ക് ചെയ്യുന്നത് ഈ മുറ്റത്താണ്. പെട്ടെന്ന് വാഹനങ്ങള്‍ വളപ്പിലേയ്ക്കു വരുന്നതും അപകടം വരുത്താം. അങ്കണവാടി നവീകരണം ഉടന്‍ വേണം.