കേരള കര്‍ഷക്കൂട്ടത്തിന്‍റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ കെ.ടി.ഡി സി യാത്രിനിവാസില്‍ മാമ്പഴ മേളയ്ക്ക് തുടക്കമായി. അനവധി കര്‍ഷകരുടെ പ്രയത്നഫലമാണ് മേളയില്‍ അരങ്ങേറുന്നത്.
അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന മേളയ്ക്ക് നഗരത്തില്‍ വന്‍ സ്വീകാര്യതയാണ്. മരുന്നടിക്കാത്ത, മറ്റു രാസപദാര്‍ഥങ്ങളുപയോഗിക്കാത്ത മാമ്പഴവും ചക്കയും മറ്റ് കാര്‍ഷിക ഉല്‍പ്പന്നങ്ങളുമാണ് മേളയിലുള്ളത്. ചുരുങ്ങിയ വിലയ്ക്ക് മല്ലിക, മയൂരി, സിന്ദൂരം,ബദാമി തുടങ്ങി വ്യത്യസ്ത ഇനം മാമ്പഴങ്ങള്‍ വാങ്ങാം. ഒപ്പം മാമ്പഴ പുള്ളിശേരിയും മാമ്പഴ പായസവും രുചിച്ച് നോക്കി വാങ്ങാം. 45 ഓളം തൊഴിലാളികള്‍ ഈ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.കുന്നംകുളം കൊടുവായൂര്‍ ആലത്തൂര്‍ വടക്കഞ്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് മാമ്പഴങ്ങള്‍ കൊണ്ടു വരുന്നത്. ജൂണ്‍ 2 വരെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.