തൃശൂര്‍  മലക്കപ്പാറ വീരാന്‍കുടി ഉന്നതിയിലെ ആദിവാസി കുടുംബങ്ങളെ  പുനരധിവസിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അട്ടിമറിച്ചത് വനംവകുപ്പ്. ഇതോടെ സ‌്ത്രീകളും കൊച്ചുകുട്ടികളുമടങ്ങുന്ന 47 കുടുംബങ്ങള്‍ അനുഭവിക്കുന്നത് നരകയാതന.

ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് 2025 ല്‍ പുറത്തുവന്നെങ്കിലും വനംവകുപ്പ് ഇതുവരെ അത് നടപ്പിലാക്കിയിട്ടില്ല. വനം അടക്കമുള്ള വകുപ്പുകളുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ഭൂമിയുടെ സര്‍വ്വേ ചെയ്തു.പക്ഷേ വ്യക്തിഗത വനാവകാശ രേഖകള്‍ നല്‍കുന്നതിനുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കിയപ്പോള്‍ കാലുമാറി ഉടക്കിട്ടത് വനംവകുപ്പ്.അപ്പോഴേയ്ക്കും ഈ കുടുംബങ്ങള്‍ മാരാംങ്കോടെത്തി തങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമിയില്‍ കുടിലുകെട്ടി താമസം തുടങ്ങി.

കഴിഞ്ഞ ഡിസംബര്‍ 25 ന് അന്നത്തെ തൃശൂര്‍ കലക്‌ടറുടെ  നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാന്‍ നിര്‍ദേശം നല്‍കി. എന്നാല്‍ വനംവകുപ്പ് അതും അട്ടിമറിച്ചു.ആദിവാസികളുടെ പുനരധിവാസം പൂര്‍ത്തിയായല്‍ അവര്‍ വിട്ടു കൊടുത്ത ഭൂമി വനംവകുപ്പിന് സ്വന്തമാക്കാമെന്നിരിക്കെ ചില ഉദ്യോഗസ്ഥര്‍ ഇടപ്പെട്ട് അവരെ വഴിയാധാരമാക്കിയത് എന്തിനെന്നാണ് ചോദ്യം.

ENGLISH SUMMARY:

the plight of 47 adivasi families in Malakkappara, Thrissur, who are facing immense suffering due to the forest department's obstruction of a government resettlement order. Despite the order being issued in 2025 and all land survey and individual forest rights documentation completed, the forest department has delayed implementation, leaving these families in a dire situation