കൊരട്ടി കോനൂരില്‍ അലങ്കാര മല്‍സ്യങ്ങളുടെ സുന്ദരഭൂമിയുണ്ട്. ബാലി ദ്വീപിലെ ദൃശ്യങ്ങള്‍ കണ്ട് ആവേശം കയറിയ യുവസംരംഭകനായ സനില്‍കുമാറാണ് ഈ മനോഹര ഇടത്തിന്‍റെ ശില്‍പി. വളര്‍ത്തു മല്‍സ്യങ്ങളിലെ കിങ്ങ് ആയ അലിഗേറ്ററിന്‍റെ ശേഖരവുമുണ്ട് ഈ രണ്ടര ഏക്കറില്‍.
ഇരുന്നു ഭക്ഷണം കഴിക്കാനുള്ള ഇടം. അതിനു ചുറ്റും വെള്ളത്തില്‍ നിറയെ അലങ്കാര മല്‍സ്യങ്ങള്‍. തീറ്റയിട്ടാല്‍ മീനുകള്‍ കൂട്ടത്തോടെ അടുത്തു വരും. കയ്യിടാം. മീനുകളെ തൊടാം. ഇതുപോലെ വ്യത്യസ്തമാണ് ഈ രണ്ടര ഏക്കറിലോ ഓരോ കാഴ്ചകളും. നൂറു പേര്‍ക്ക് പങ്കെടുക്കാവുന്ന ചെറിയ ആഘോഷങ്ങള്‍. സേവ് ദി ഡേറ്റ് പോലുള്ള ഫൊട്ടോ ഷൂട്ടുകള്‍. ഇവയ്ക്കെല്ലാം ഇണങ്ങുന്ന ഇടം. ഒറ്റ മീനിനെ പോലും വാങ്ങാന്‍ കിട്ടില്ല. വാടകയ്ക്കു മല്‍സ്യങ്ങളെ നല്‍കും. അലങ്കാര മല്‍സ്യങ്ങളുടെ പ്രദര്‍ശനങ്ങള്‍ക്കു മാത്രം. ഇതുമാത്രമാണ് വരുമാനം. ടൂറിസ്റ്റ് കേന്ദ്രമെന്ന് നിലയ്ക്കു ഇനിയും വളരാന്‍ ഏറെയുണ്ട്. ഒരു വര്‍ഷത്തിനകം ഇത് നല്ലൊരു വിനോദകേന്ദ്രമാകുമെന്ന കാര്യത്തില്‍ ഉടമ സനില്‍കുമാറിന് സംശയമില്ല.
അലിഗേറ്റര്‍ ഇനത്തില്‍പ്പെട്ട കൂറ്റന്‍ മല്‍സ്യങ്ങളാണ് ഇവിടുത്തെ പ്രത്യേകത. രാജ്യത്തെ തന്നെ വലുപ്പം കൂടിയ അലിഗേറ്റര്‍ മല്‍സ്യം ഇവിടെയുണ്ട്. ടൈല്‍ കമ്പനിയും ഓട്ടുകമ്പനിയും നടത്തി പൊളിഞ്ഞ സംരംഭകനായിരുന്നു സനില്‍കുമാര്‍. പ്രളയവും കോവിഡും നല്‍കിയ പ്രതിസന്ധിയ അതിജീവിച്ചു കരകയറി വരികയാണ് ഇപ്പോള്‍. ഭാര്യയും മകളും അടങ്ങുന്നതാണ് അതിജീവിച്ചു കരകയറി വരികയാണ് ഇപ്പോള്‍. ഭാര്യയും മകളുംഅടങ്ങുന്നതാണ്സനില്‍കുമാറിന്‍റെ കുടുംബം. അലങ്കാര മല്‍സ്യങ്ങള്‍ വാടകയ്ക്കെന്ന ടാഗ് ലൈനാണ് ബാലി ദ്വീപ് എന്ന് പേരിട്ട ഈ സംരംഭത്തിന്‍റെ പ്രത്യേകത.