തൃശൂര്‍ ചക്കരപ്പാടം, മഴുവഞ്ചേരി നടപ്പാലം അപകടാവസ്ഥയിലായിട്ട്  വര്‍ഷങ്ങളായി. ഫണ്ട് അനുവദിച്ച് തുടര്‍നടപടികള്‍ വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് നാട്ടുകാര്‍.

പെരിഞ്ഞനം പടിയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന 25 വര്‍ഷത്തെക്കാലാവധിയില്‍ നിര്‍മ്മിച്ച  ഈ പാലം ഇപ്പോള്‍ തന്നെ 50 വര്‍ഷത്തിലധികമായിട്ടുണ്ട്. പാലത്തിന്‍റെ തൂണുകള്‍ക്ക് ബലക്ഷയം സംഭവിച്ചു. സ്‍ക്കൂള്‍ സമയത്ത് നിരവധി കുട്ടികളാണ് ഈ നടപ്പാലം വഴി സഞ്ചരിക്കാറുളളത്. 

കയ്‍പ്പമംഗലം, ഇരിങ്ങാലക്കുട എന്നീ നിയോജകമണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് പാലത്തിന്‍റെ ഇരുകരകളും.നടപ്പാലത്തിന്‍റെ അപകടാവസ്ഥ കാരണം പലരും ഈ മാര്‍ഗം ഉപയോഗിക്കുന്നില്ല. കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് അവര്‍  ലക്ഷ്യ സ്ഥാനത്തെത്തുന്നത്. ഫണ്ട് അനുവദിക്കുന്നതില്‍ അനാസ്ഥയുണ്ടായിട്ടുണ്ടെന്നും, പരാതിയുമായി ഓഫീസുകള്‍തോറും കയറി ഇറങ്ങിയെന്നും പ്രദേശവാസി ശശിധരന്‍ പറയുന്നു. പഴക്കം ചെന്ന പാലം പുതുക്കി പണിയാന്‍ വര്‍ഷങ്ങള്‍ക്കു മുന്നേ തീരുമാനമായി. എന്നാല്‍ തുടര്‍നടപടികളൊന്നുമുണ്ടായില്ല. 

ENGLISH SUMMARY:

Thrissur's Chakkarapadam Madhuvanchery footbridge is in a dangerous state due to years of neglect. Residents are strongly demanding prompt fund allocation and swift action to repair the aging structure.