തീരദേശ മണ്ണില്‍, തണ്ണിമത്തന്‍ കൃഷിയില്‍ വിജയഗാഥ തീര്‍ത്ത് യുവകൂട്ടായ്‍മ. തൃശൂര്‍ മതിലകം പുതിയകാവിലാണ് മണ്ണിലിറങ്ങിയ മൂവര്‍ സംഘം തണ്ണിമത്തന്‍ കൃഷിയില്‍ നൂറുമേനി കൊയ്‍തത്.
വിവധ മേഖലകളില്‍ ജോലി ചെയ്യുന്ന മതിലകം സ്വദേശികളായ മുഹമ്മദ് നബ്‍ജാന്‍, മാസിന്‍.പി.സുനില്‍,തമീസ് സഹല്‍ എന്നിവരാണ്, ആദ്യമായി നടത്തിയ തണ്ണിമത്തന്‍ കൃഷിയില്‍ മികച്ച വിളവ് നേടിയത്. രണ്ട് മാസം മുന്‍പാണ് ഇവര്‍ കൃഷിയിലേക്കിറങ്ങിയത്. നബ്‍ജാന്‍റെ ബന്ധുവിന്‍റെ ഒരേക്കര്‍ സ്ഥലത്ത് കൃഷിയിറക്കി. കാട് പിടിച്ചു കിടന്ന സ്ഥലം വെട്ടി വൃത്തിയാക്കി 2000 തൈകള്‍ നട്ടുപിടിപ്പിച്ചു. വളമായി ഗോമൂത്രവും ജൈവസ്ലറിയുമാണ് നല്‍കിയത്.
കൃഷി തുടരാനാണ് മൂവരുടെയും തീരുമാനം. 60 ദിവസം പിന്നിട്ടപ്പോള്‍ തന്നെ മിച്ച വിളവ് ലഭിച്ചു. കിരണ്‍, യെല്ലോ മഞ്ച്, ഓറഞ്ച് മഞ്ച് എന്നീ മൂന്ന് വ്യത്യസ്‍ത ഇനം തണ്ണിമത്തനാണ് വിളഞ്ഞത്. മതിലകം കൃഷിഭവന്‍റെ മേല്‍നോട്ടത്തിലായിരുന്നു കൃഷി.