ചാലക്കുടിപ്പാലം വീണ്ടും അടച്ചിട്ടു. ഇരുപതു ദിവസത്തേയ്ക്കാണ് പാലം അടച്ചത്. ബെയറിങ്ങുകള്‍ മാറ്റാനാണ് അടച്ചിട്ടത്. ഇതോടെ, ഗതാഗത കുരുക്കും രൂക്ഷമായി.ചാലക്കുടി പുഴയ്ക്കു കുറുകെയാണ് പാലം.ദേശീയപാതയില്‍ എറണാകുളത്തു നിന്ന് തൃശൂരിലേയ്ക്കു വരുന്ന ദിശയിലെ പാലമാണ് താല്‍ക്കാലികമായി അടച്ചത്. ബെയറിങ്ങുകള്‍ മാറ്റി ശക്തിപ്പെടുത്താനാണിത്. ഇരുപതു ദിവസം വേണം പണി പൂര്‍ത്തിയാക്കാന്‍. സമാന്തരമായുള്ള പാലത്തിലൂടെ ഗതാഗതം തുടരും. പാലത്തിന്‍റെ സ്പാന്‍ ജാക്കിലിവര്‍ ഉപയോഗിച്ച് ഉയര്‍ത്തിയ ശേഷം പുതിയ ബെയറിങ്ങുകള്‍ ഘടിപ്പിക്കും. ഏഴു സ്പാനുകളിലായി നാല്‍പത്തിരണ്ടു ബെയറിങ്ങുകളാണ് മാറ്റുക. ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയ്ക്കാണ് ചുമതല.

ഇരുദിശകളിലേയ്ക്കും വാഹനങ്ങള്‍ ഒരേപാലത്തിലൂടെ കടത്തിവിടുന്നുണ്ട്. തൃശൂരില്‍ നിന്ന് എറണാകുളം ദിശയിലേയ്ക്കുള്ള പാലത്തിലൂടെയാണ് രണ്ടുവരി ഗതാഗതം. കൂടുതല്‍ പൊലീസിനെ ഗതാഗത നിയന്ത്രണത്തിനായി വിന്യസിച്ചു.

ENGLISH SUMMARY:

Chalakudy bridge has been closed for twenty days for bearing replacement, causing severe traffic congestion. Traffic will be diverted to the parallel bridge while the work is underway.