TAGS

ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് മൂന്നു മാസമായി അബോധാവസ്ഥയിലാണ് യുവാവ്. കുടുംബത്തിന്‍റെ ഏക ഉപജീവന മാര്‍ഗം ഈ യുവാവിന്‍റെ ജോലിയായിരുന്നു. ഭാര്യയും രണ്ടു മക്കളും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം മനോരമ ന്യൂസ് പ്രേക്ഷകരുടെ സഹായം തേടുകയാണ്. 

തൃശൂര്‍ കൊട്ടേക്കാട് സ്വദേശിയാണ് ജോയ്സന്‍. ബൈക്കില്‍ നിന്ന് വീണ് തലയ്ക്കു പരുക്കേറ്റതായിരുന്നു. അന്ന്, നഷ്ടപ്പെട്ട ബോധം ഇനിയും തിരിച്ചു കിട്ടിയില്ല. ശസ്ത്രക്രിയ കഴിഞ്ഞു. സ്വകാര്യ കമ്പനിയിലെ ചെറിയൊരു ജോലിയായിരുന്നു ജോയ്സനും കുടുംബത്തിനും ആശ്രയം. വീട്ടില്‍ കുടുംബയോഗത്തിനു അതിഥികള്‍ക്കു പലഹാരം വാങ്ങാന്‍ രണ്ടു മക്കളുമായി ബൈക്കില്‍ പോയതായിരുന്നു ജോയ്സന്‍. നിയന്ത്രണംവിട്ട് വീണു. മക്കള്‍ക്കും പരുക്കേറ്റു. കിടന്ന കിടപ്പിലായിട്ട് മൂന്നു മാസം. ഭാര്യയും അമ്മയും കുട്ടികളും വിളിക്കുമ്പോള്‍ കണ്ണു നിറയും. സംസാരിക്കാന്‍ പറ്റുന്നില്ല. ഒരുപക്ഷേ, കുടുംബം എങ്ങനെ പട്ടിണിക്കിടക്കാതെ കഴിയുമെന്നാലോചിച്ചാകും ജോയ്സന്‍റെ കണ്ണുനിറയുന്നത്. 

മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു തുടര്‍ചികില്‍സ. വിദഗ്ധ ചികില്‍സ നല്‍കിയാല്‍ ഒരുപക്ഷേ, ജോയ്സന് ജീവിതത്തിലേയ്ക്കു മടങ്ങി വരാം. മുതിര്‍ന്ന പ്രായത്തിന്‍റെ ആരോഗ്യപ്രശ്നങ്ങളുള്ള അച്ഛനും അമ്മയും. ജോയ്സനെ പരിപാലിക്കേണ്ടതിനാല്‍ ഭാര്യയ്ക്കു ജോലിയ്ക്കു പോകാന്‍ കഴിയില്ല. ഈ കുടുംബത്തിന്‍റെ കണ്ണീര് തുടയ്ക്കാന്‍ നാടൊന്നാകെ ഇറങ്ങി. ഇനിയും, ധനസഹായം വേണം. അതിനാണ്, മനോരമ ന്യൂസ് പ്രേക്ഷകരുടെ സഹായം ഇവര്‍ തേടുന്നത്.

ENGLISH SUMMARY:

Thrissur accident victim Joyson remains in a coma for three months after a bike accident, leaving his family to seek help. His family, including his wife, two children, and parents, are appealing to Manorama News viewers for financial assistance.