മരിച്ച ഗുരുവിൻറെ ഓർമ്മയ്ക്കായി തൃശൂരിൽ ചിത്രപ്രദർശനം നടത്തി ശിഷ്യന്മാർ. പ്രശസ്ത ചുമർചിത്ര കലാകാരനായ കോട്ടപ്പടി അപ്പുക്കുട്ടന്‍റെ സ്മരണക്കായാണ് 40 ശിഷ്യന്മാർ ചേർന്ന് അമ്പതോളം ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്.

ഗുരുശിഷ്യബന്ധത്തിന്റെ യഥാർത്ഥ കലയാണ് ലളിത കലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ചുമ്മർ ചിത്രങ്ങളായി തെളിയുന്നത്. കഴിഞ്ഞ വർഷമാണ് ഇവരുടെ പ്രിയപ്പെട്ട ആശാൻ കോട്ടപ്പടി അപ്പുക്കുട്ടൻ മരണപ്പെടുന്നത്. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ശിഷ്യന്മാർ ഒത്തുചേർന്ന് ഗുരുകുലം എന്ന ചിത്രപ്രദർഷനം നടത്തി. പൂർണ്ണമായും പ്രകൃതിദത്ത വർണ്ണങ്ങളാൽ ചിത്രങ്ങൾ തീർത്തിരുന്ന ആശാനിൽ നിന്നും അറിവുകൾ കരസ്ഥമാക്കിയ ശിഷ്യന്മാർ,പ്രകൃതിദത്ത വർണ്ണങ്ങളാൽ ഉപയോഗിച്ചാണ് പ്രദർശനത്തിൽ ചിത്രങ്ങൾ ഒരുക്കിയിരുന്നത്. പ്രദർശനത്തിൽ പ്രകൃതി വർണ്ണങ്ങളെ പരിചയപ്പെടാനും പ്രകൃതിദത്ത വർണ്ണങ്ങളാൽ ചിത്രങ്ങൾ വരയ്ക്കുന്നത് നേരിട്ട് അനുഭവിച്ചറിയാനും അവസരം ഒരുക്കിയിട്ടുണ്ട്.

ENGLISH SUMMARY:

Disciples of the renowned mural artist Kottappadi Appukuttan have organized a unique painting exhibition in Thrissur to honor his memory. Titled "Gurukulam," the show features nearly fifty artworks created by forty dedicated students at the Lalithakala Akademi Art Gallery. Following their late master's tradition, the artists used purely natural pigments derived from nature to create these stunning murals. This exhibition serves as a heartfelt tribute to the artistic legacy and teachings of their beloved "Aashan" who passed away last year. Visitors have the rare opportunity to learn about natural colors and witness the intricate process of traditional mural making firsthand. It beautifully illustrates the enduring bond between a teacher and his pupils through the medium of art.