സഹപാഠിയുടെ ചെരിപ്പെടുക്കാൻ കയറവെ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് മരിച്ച തേവലക്കര ബോയ്സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്റെ കുടുംബത്തിന് വീടായി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്സ് ആണ് വീട് നിര്‍മിച്ചുനല്‍കിയത്. ആറ് മാസം കൊണ്ട് 20 ലക്ഷം രൂപയാണ് ചെലവഴിച്ചത്. വീടിന്റെ താക്കോല്‍ദാനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു
1000 സ്‌ക്വയര്‍ ഫീറ്റിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്. തന്റെ ഇടിഞ്ഞുവീഴാറായ വീടിന്റെ ചുമരില്‍ സ്വപ്നവീടിന്റെ ഒരു ചിത്രം മിഥുന്‍ വരച്ചിരുന്നു. ആ വീടാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ആറുമാസം കൊണ്ട് 20 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമാണം. 'മിഥുന്റെ വീട്, എന്റെറയും' എന്ന പദ്ധതിയിലൂടെയാണ് പൂര്‍ത്തീകരിച്ചത്. സ്നേഹ ഭവനത്തിന്റെ താക്കോൽദാനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകാൻ മാനേജ്മെന്റ് തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു
കഴിഞ്ഞ ജൂലൈയിലായിരുന്നു ദാരുണ സംഭവം. ക്ലാസില്‍ ചെരുപ്പ് എറിഞ്ഞുകളിക്കുന്നതിനിടെ കൂട്ടുകാരന്റെ ചെരുപ്പ് ഷെഡിന് മുകളില്‍ വീണു. ചെരുപ്പ് എടുക്കാന്‍ ബെഞ്ചും ഡെസ്‌കും ചേര്‍ത്തിട്ട് കയറുന്നതിനിടെ തെന്നി വീഴാനായുകയും വൈദ്യുതി ലൈനില്‍ പിടിക്കുകയുമായിരുന്നു. പരിമിതമായ ജീവിത സാഹചര്യത്തിൽ നിന്ന് പഠിക്കാൻ എത്തിയ മിഥുന് നല്ല വീടുവച്ച് നൽകണമെന്ന് പല കോണുകളിൽനിന്നും ആവശ്യമുയർന്നിരുന്നു