തൃശൂർ കൊടുങ്ങല്ലൂരിൽ കടലിൽ വിരിച്ച വല നശിച്ചു. എറിയാട് സ്വദേശി സുരേന്ദ്രന്റെ ഉമസ്ഥതയിലുള്ള തത്ത്വമസി വള്ളത്തിലെ വലയാണ് നശിച്ചത്. മത്സ്യതൊഴിലാളികൾക്ക് ലക്ഷണക്കിന് രൂപയുടെ നഷ്ടം.
അഴീക്കോട് മുനക്കൽ തീരത്ത് നിന്ന് കുറച്ചകലെ കഴിഞ്ഞ ദിവസം രാവിലെ മത്സ്യത്തൊഴിലാളികൾ വലവീശിയപ്പോഴാണ് സംഭവം ഉണ്ടാകുന്നത്. മത്സ്യം കണ്ട് കടലിൽ വലവീശിയപ്പോൾ വല വലിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. മറ്റു വള്ളക്കാരുടെ സഹായത്തോടുകൂടിയാണ് വല വലിച്ചെടുക്കാനായത്. എന്നാൽ പൂർണമായും കീറി നശിച്ചു. പത്തുലക്ഷം രൂപയുടെ നഷ്ട്ടമുണ്ടായിയെന്നും മാസങ്ങൾക്കു മുൻപ് കടലിൽ അപകടത്തിൽപ്പെട്ട കപ്പലിൽ നിന്ന് വീണ കണ്ടെയ്നർ കുടുങ്ങിയാണ് വല നശിച്ചതെന്നും തൊഴിലാളികൾ.
ഒരാഴ്ചയ്ക്കിടെ അഞ്ചാമത്തെ വള്ളത്തിലെ വലയാണ് ഇത്തരത്തിൽ നശിക്കുന്നത്. നേരത്തെ കടൽമാക്രിയുടെ ആക്രമണത്തിൽ ആണ് വല കീറിയിരുന്നത്. അപ്പോഴൊക്കെ വല കെട്ടി ഉപയോഗിക്കാൻ പറ്റുമായിരുന്നു. എന്നാൽ വല കണ്ടെയ്നറിൽ കുടുങ്ങുന്നതോടെ ഉപയോഗിക്കാൻ പറ്റാത്ത വിധം നശിക്കും. ഇതുമൂലം വലിയ സാമ്പത്തിക നഷ്ടത്തിലാണ് മത്സ്യ തൊഴിലാളികൾ.