തൃശൂർ ഒല്ലൂർ സെന്‍ററില്‍ പൊലീസ് സ്ഥാപിച്ച ക്യാമറകള്‍ ഒരു വര്‍ഷമായി പ്രവര്‍ത്തനരഹിതം. നാലു ക്യാമറകളില്‍ പലതും ഒടിഞ്ഞ് തൂങ്ങിക്കിടക്കുകയാണ്.എന്നിട്ടും പൊലീസുകാര്‍ ഇത് അറിഞ്ഞിട്ട് പോലുമില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പത്തുവർഷം മുമ്പ് ഗതാഗതക്കുരുക്ക് നിരീക്ഷിക്കാനും അപകടങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ അതിന്‍റെ കാരണം അറിയാനും വേണ്ടിയാണ് ഒല്ലൂർ സെന്‍ററില്‍ നാല് ക്യാമറകള്‍ സ്ഥാപിച്ചിരുന്നത്. എന്നാൽ ഇന്ന് എല്ലാവരും അത് മറന്നുതുടങ്ങി. ഒടിഞ്ഞു തൂങ്ങി എപ്പോൾ വേണമെങ്കിലും താഴോട്ട് പൊടുന്നനെ വീഴാവുന്ന അവസ്ഥയിലാണ് പൊലീസിന്‍റെ ക്യാമറകള്‍. ഏകദേശം നാല് ലക്ഷം രൂപയാണ് ക്യാമറ സ്ഥാപിക്കാന്‍ ചെലവാക്കിയത്. പ്രവര്‍ത്തനരഹിതമായിട്ട് ഒരു വര്‍ഷമായിട്ടും ആരും അറിഞ്ഞ മട്ടില്ല.