ഉദ്ഘാടനം കഴിഞ്ഞ സര്‍ക്കാര്‍ സ്കൂള്‍ അടുക്കള കെട്ടിടത്തിന് വിള്ളല്‍ വീണു. തൃശൂര്‍ ആനന്ദപുരം ജി.യു.പി. സ്കൂളിലെ അടുക്കള കെട്ടിടത്തിലാണ് വിള്ളലും ചെരിവും.
ഏഴു ലക്ഷം രൂപ ചെലവിട്ടു നിര്‍മിച്ച അടുക്കള കെട്ടിടം. കഴിഞ്ഞ നവംബറിലായിരുന്നു ഉദ്ഘാടനം. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചായിരുന്നു നിര്‍മാണം. കെട്ടിടത്തിന്‍റെ തറഭാഗത്താണ് വിള്ളല്‍. ഒരു ഭാഗത്തേയ്ക്കു കെട്ടിടം ചരിഞ്ഞതായും നാട്ടുകാര്‍ പറയുന്നു. അടുക്കളയുടെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.
കെട്ടിടത്തിനുള്ളില്‍ ഇരുമ്പു തൂണുകള്‍ നാട്ടി തകര്‍ന്നു വീഴാതിരിക്കാന്‍ മുന്‍കരുതലെടുത്തു. കെട്ടിടനത്തിനുള്ളില്‍ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. സ്കൂളിലെ ഉച്ചഭക്ഷണം തയാറാക്കലും വിതരണവും പഴയ ഇടത്തുതന്നെയാണ്. കെട്ടിട നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. വിജിലന്‍സ് അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.