റോഡില്‍ നിറയെ കുഴികളാണെങ്കില്‍ എങ്ങനെ ബസോടിക്കും?. ബസുകള്‍ ഓടിക്കാന്‍ കഴിയില്ലെന്നാണ് ബസ് ഉടമകളുടെ നിലപാട്. കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍ റൂട്ടില്‍ നാളെ മുതല്‍ ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കുകയാണ്.
ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍ റൂട്ടിലെ റോഡിന്‍റെ അവസ്ഥ. ദേശീയപാതയാണ്. ഏതു സമയത്തും വണ്ടികള്‍ അപകടത്തില്‍പ്പെടാം. മാത്രവുമല്ല, ബസുകളിലെ യാത്ര നടുവൊടിക്കും. കൃത്യസമയത്ത് ഓടിയെത്താന്‍ കഴിയാതെ ബസ് ജീവനക്കാരും പ്രതിസന്ധിയിലാണ്. അറ്റകുറ്റപ്പണി നടത്തി ബസ് ഉടമകളുടെ കീശയും കാലിയായി.
കലക്ടര്‍ക്കും ദേശീയപാത അധികൃതര്‍ക്കും പരാതി നല്‍കി. ആരും കേള്‍ക്കാനില്ല. ഇനി, ഏകവഴി ബസ് സമരം പ്രഖ്യാപിക്കലാണ്. ആ വഴിയ്ക്കു നീങ്ങുകയാണ് ബസ് ഉടമകള്‍. ബസുകള്‍ക്കു മാത്രമല്ല. ഇതുവഴി പോകുന്ന ഇരുചക്ര വാഹന യാത്രക്കാരുടെ അവസ്ഥയും കഷ്ടമാണ്.