ഹരിതകര്‍മസേന കമ്മിറ്റി രൂപീകരണത്തെച്ചൊല്ലി തൃശൂർ കോടശേരി പഞ്ചായത്തിലെ UDF, LDF അംഗങ്ങൾ തമ്മിൽ സംഘർഷം. മൂന്ന് UDF അംഗങ്ങൾക്ക് മർദനമേറ്റു. ഇന്ന് കോടശേരി പഞ്ചായത്തിൽ യു.ഡി.എഫ് ഹർത്താൽ .
ഹരിതകർമസേന കമ്മിറ്റി രൂപികരണമാണ് അടിയിൽ കലാശിച്ചത്. കോടശേരി പഞ്ചായത്ത് UDF ആണ് ഭരിക്കുന്നത്. പഞ്ചായത്ത് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ LDF അംഗങ്ങൾ കുത്തിയിരിപ്പ് സമരം നടത്തി. ഇതിനിടെ യോഗം കഴിഞ്ഞിറങ്ങി വന്ന UDF അംഗങ്ങളും പുറത്തിരുന്ന LDF അംഗങ്ങളുമായി തർക്കമുണ്ടായി. ഇതു പിന്നീട് കയ്യാങ്കളിയിൽ കലാശിച്ചു. UDFപഞ്ചായത്ത് അംഗങ്ങളായ റിജു മാവേലി, ജിന്നി ബെന്നി,ഷിമ ബെന്നി എന്നിവർക്കാണ് പരുക്കേറ്റത്. റിജുമാവേലി ചാലക്കുടി സെന്‍റ് ജെയിംസ് ആശുപത്രിയിൽ ചികിൽസയിലാണ്.