അതിരപ്പിള്ളി വെള്ളച്ചാട്ടം ആസ്വദിക്കാൻ എത്തുന്നവർക്കുള്ള നടപ്പാതയിൽ കൈവരികൾ ഇല്ല. ടൂറിസ്റ്റുകൾ കാൽവഴുതിവീഴുന്നത് പതിവ്. കൂടുതൽ സുരക്ഷ ഒരുക്കണമെന്നാണ് വിനോദസഞ്ചാരികളുടെ ആവശ്യം.
ദിവസവും ആയിരകണക്കിന് വിനോദസഞ്ചാരികളാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ എത്തുന്നത്. എന്നാൽ വെള്ളച്ചാട്ടത്തിന്റെ മുൻപിൽ എത്തണമെങ്കിൽ പഠിച്ച പണി 18 ഉം കടക്കണം.
മഴക്കാലം ആയാൽ ഇതിലെയുള്ള നടന്നുവരവ് ടാസ്ക്കാണ്. സഞ്ചാരികൾ വീഴുന്നതും പതിവ് കാഴ്ച. കുത്തനെയുള്ള ഇറക്കവൂം, തെന്നി കിടക്കുന്ന കല്ലുകളും ആണ് പ്രധാന വില്ലന്മാർ. കുറച്ചു ഭാഗത്ത് മാത്രമേ നടയുള്ളൂ. പിടിച്ചിറങ്ങിവരാനുള്ള സൗകര്യം ഒരുക്കാത്തത് സഞ്ചാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. സുരക്ഷ കണക്കിലെടുത്ത് ഒരുക്കിയിട്ടുള്ള മുളകൾ പലതും തകർന്ന നിലയിലാണ്. വിനോദസഞ്ചാരികളുടെ മനം കവരുന്ന കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടത്തിന്റെ മുൻപിൽ എത്തിപ്പെടണമെങ്കിൽ മനം മടുപ്പിക്കുന്ന ദുരിത യാത്രയാണ്.