ആനകൾക്ക് അഴകും ആരോഗ്യവും നൽകാൻ ഗുരുവായൂരിൽ ആനയൂട്ട്. ആനകളെ ഊട്ടാൻ ദേവസ്വം മാറ്റിവെച്ചിരിക്കുന്നത്12.5 ലക്ഷം രൂപയാണ്. ഒരു മാസമാണ് ആനകൾക്കായുള്ള സുഖ ചികിത്സ നടക്കുന്നത്.
ഗുരുവായൂർ ദേവസ്വത്തിന്റെ ആനത്താവളമായ പുന്നത്തൂർ കോട്ടയിലാണ് ആനകൾക്കായുള്ള സുഖചികിത്സ ആരംഭിച്ചത്. ഇന്ന് തുടങ്ങി ജൂലൈ 30 ന് ആണ് അവസാനിക്കുക. ആനത്താവളത്തിലെ 36 ആനകളുടെയും അഴകും ആകാരവും ആരോഗ്യവും മെച്ചപ്പെടുത്താൻ വേണ്ടിയാണ് ഇത്തരത്തിലൊരു സുഖചികിത്സ തയ്യാറാക്കിയിരിക്കുന്നത്. വിനായകൻ, ജൂനിയർ വിഷ്ണു എന്നീ ആനകൾക്ക് ഉരുള നൽകി മന്ത്രി കെ രാജൻ പരിപാടി ഉദ്ഘാടനം ചെയ്തത്.
ഗുരുവായൂർ ദേവസ്വം ആനകൾക്കുള്ള സുഖചികിത്സ തുടങ്ങിയിട്ട് 36 വർഷമായി. ഈ വർഷം ഇതിനായി 12.5 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ആണ് ഉള്ളത്. അരി മുതൽ ചെറുപയർ ,റാഗി , മഞ്ഞൾപൊടി. അഷ്ടചൂർണം ചവനപ്രാശം , ധാതു ലവണം, വിരമരുന്ന് തുടങ്ങിയവയാണ് ആനകളുടെ സുഖചികിത്സയ്ക്കായി ഉപയോഗിക്കുക.