തൃശൂർ തൃത്തല്ലൂരിൽ ഇരുപതോളം കുടുംബങ്ങൾ എല്ലാം മഴക്കാലത്തും വെള്ളക്കെട്ടിൽ ആണ്. കാന ഇല്ലാത്തതാണ് പ്രശ്നം. വർഷങ്ങളായി കാനയ്ക്കും ഒരു വഴിയ്ക്കും ആയി കാത്തിരിക്കുകയാണ് നിർധനരായ കുടുംബങ്ങൾ
25 വർഷമായി ഇവരുടെ ഈ അവസ്ഥ തുടങ്ങിയിട്ട്. മഴപെയ്താൽ വീടൂകളിലേക്ക് മാലിന്യങ്ങൾ നിറഞ്ഞ വെള്ളമെത്തും. കാരണം കാന ഇല്ലാത്തതാണ്. വീടിനുള്ളിൽ പാമ്പിന്‍റെ ശല്യവും രൂക്ഷം. വീടുകളുടെ അടുത്തായി സ്ഥിതിചെയ്യുന്ന കുളത്തിൽ അടിഞ്ഞ് കൂടിയിരിക്കുന്നത് മാലിന്യ കൂമ്പാരമാണ്.
ഈ കുടുംബങ്ങൾക്ക് വീട്ടിലേക്ക് വരാൻ വഴിയില്ല. രോഗികളെ കസേരയിൽ ചുമന്നാണ് റോഡിൽ എത്തിക്കുന്നത്. ഇവർക്ക് വഴി ലഭിക്കണമെങ്കിൽ സ്വകാര്യ വ്യക്തി കനിയണം. വഴിയുടെ കാര്യം പറഞ്ഞ് നവ കേരള സദസ്സിൽ പരാതി കൊടുത്തെങ്കിലും നടപടി ഒന്നുമുണ്ടായില്ല.
വർഷം എത്രയായാലും ഇതിനൊരു മാറ്റം ഉണ്ടാകുമോ. ഒരു കാനയ്ക്കും വഴിക്കും ആയുള്ള ഇവരുടെ കാത്തിരിപ്പ് നീളുന്നു. പഞ്ചായത്ത് അധികൃതർ സഹായിക്കും എന്ന പ്രതീക്ഷ ഇവർ കൈവിട്ടിട്ടില്ല