തൃശൂര്‍ നഗരത്തില്‍ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങള്‍ക്ക് ബലമുണ്ടെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത് അന്വേഷിക്കാന്‍ വിജിലന്‍സിനെ സമീപിക്കുമെന്ന് മേയര്‍ എം.കെ.വര്‍ഗീസ്. കഴിഞ്ഞ ദിവസം തകര്‍ന്നു വീണ കെട്ടിടത്തിന് ആറു മാസം മുമ്പാണ് ബലക്ഷമതാ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.
തൃശൂര്‍ നഗരത്തില്‍ 271 കെട്ടിടങ്ങള്‍ കാലപ്പഴക്കം ചെന്ന് ബലക്ഷയം നേരിടുന്നതായി കോര്‍പറേഷന്‍ കണ്ടെത്തിയിരുന്നു. പക്ഷേ, ഇതിലെ പല കെട്ടിടങ്ങള്‍ക്കും ബലമുണ്ടെന്ന് തൃശൂര്‍ ഗവണ്‍മെന്‍റ് എന്‍ജിനീയറിങ് കോളജിലെ വിദഗ്ധര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. ഈ പശ്ചാത്തലത്തിലാണ്, വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ മേയര്‍ നീങ്ങുന്നത്.
കഴിഞ്ഞ ദിവസം സ്വരാജ് റൗണ്ടിലെ സ്വകാര്യ കെട്ടിടം കോര്‍പറേഷന്‍ പൊളിച്ചിരുന്നു. ഈ കെട്ടിടത്തിന്‍റെ ഒരുഭാഗം ഈയിടെ തകര്‍ന്നു വീണു. ഇതിനു പിന്നാലെയാണ് ദുരന്തനിവാരണ ചട്ടപ്രകാരം പൊളിച്ചുമാറ്റിയത്.