bus-panimudaku

തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ മിന്നൽ ബസ് സമരം. ഇന്ന് രാവിലെ തുടങ്ങിയ സമരത്തിൽ പൊറുതിമുട്ടി യാത്രക്കാർ. സമരത്തിന്‍റെ കാരണക്കാരൻ ആയത് ഒരു റീൽസ്. കഴിഞ്ഞമാസം 23-ാം തിയ്യതി കരുവന്നൂർ വലിയ പാലത്തിന് സമീപം സംസ്ഥാന പാത കോൺക്രീറ്റ് റോഡ് നിർമ്മാണത്തിന്‍റെ ഭാഗമായി വൺവേ ഗതാഗതം ഏർപ്പെടുത്തിയിരുന്നു. അങ്ങനെയിരിക്കെ എതിർദിശയിൽ കാറുകൾ കടന്ന് വരുകയും ബസ് ജീവനക്കാരുമായി തർക്കം ഉണ്ടാവുകയും ചെയ്തു. പ്രദേശവാസി ഷിഹാബ് വിഷയത്തിൽ ഇടപെട്ടതോടെ ബസ് ജീവനക്കാരുമായി സംഘർഷം നടന്നു

സംഘർഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പിന്നിട് ബസ് ജീവനക്കാർ ഈ വിഡിയോയിൽ ബി ജി എം ചേർത്ത് മാസ് ഡയലോഗുകളുടെ അകമ്പടിയോടെ വേറൊരു പോസ്റ്റിട്ടു. മോശമായി ചിത്രീകരിച്ച് വിഡിയോ പ്രചരിപ്പിച്ചു എന്ന് ആരോപിച്ച് ഷിഹാബ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചേർപ്പ് പൊലീസ് ജ്യാമമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യ്തു. ബസ് ജീവനക്കാർ കൊടുത്ത പരാതിയിൽ കേസെടുത്തില്ലെന്നും, കേസ് പിൻവലിക്കുന്നത് വരെ സമരവുമായി മുന്നോട്ടു പോകുമെന്നും ജീവനക്കാർ 

എന്നാൽ അപ്രതീക്ഷിതമായ പണിമുടക്കിൽ പണികിട്ടിയത് വിദ്യാർഥികൾക്കും, യാത്രക്കാർക്കും ആണ്. ഇതിൽ കൗതുകം എന്ന് പറയുന്നത് ഒരു റീൽസ് മൂലമാണ് ഈ സമരം ഉണ്ടായത് എന്നതാണ്. തങ്ങൾക്ക് നീതി ലഭിക്കുന്നതുവരെ ഈ സമരവുമായി മുന്നോട്ടുപോകുമെന്നാണ് ജീവനക്കാർ പറയുന്നത്. എന്നാൽ ഇതിൽ കുരുക്കിൽ ആവുന്നത് സാധാരണക്കാരായ ജനങ്ങളും.

ENGLISH SUMMARY:

Flash strike by Minnal bus operators on the Thrissur–Kodungallur route has left commuters stranded since this morning. Interestingly, the reason behind the protest is a viral social media reel, which triggered outrage among the bus staff and operators.