തൃശൂർ പാലിയേക്കര ടോളിൽ വാഹനങ്ങൾ ടോൾ കൊടുക്കുന്നതിനായി കാത്തിരിക്കേണ്ടത് മണിക്കൂറുകൾ. അടിപ്പാത നിർമ്മാണം നടക്കുന്നതിനാൽ ദേശീയപാതയിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്.
ദേശീയപാത 544 ൽ കൂടി വരുന്ന നാട്ടുകാരുടെയും യാത്രക്കാരുടെയും ശ്രദ്ധയ്ക്ക്. വരുന്ന വഴി പലയിടത്തും അടിപ്പാത നിർമ്മാണവും കൂടെ സൗജന്യമായി ഗതാഗതക്കുരുക്കും തകൃതിയായി നടക്കുന്നു. പിന്നെ ഒരു കാര്യം ടോൾ കൊടുത്താൽ മാത്രം പോരാ കുറച്ചുനേരം വെയിറ്റ് ചെയ്ത് സഹകരിക്കണം. എന്ന് സ്നേഹപൂർവ്വം NHAIയ്ക്ക് വേണ്ടി ഒരു അപരിചിതൻ.
പാലിയേക്കര ടോളിൽ ഉണ്ടായ ബ്ലോക്കിൽപ്പെട്ട് 'പെട്ടു പോകുന്നത്' നിരവധി യാത്രക്കാരാണ്. അതിൽ സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപെടുന്നു. പാലിയേക്കര ടോൾ പ്ലാസയിലൂടെ കടന്നുപോകുന്നവർ പണം മാത്രം കൊടുത്താൽ പോരാ, ഗതാഗതക്കുരുക്കും അപകടങ്ങളും കൂടി നേരിടാൻ തയ്യാറാകേണ്ടി വരും.